ഏഷ്യന്‍ ഗെയിംസിലും ചരിത്രമെഴുതി പി.വി. സിന്ധു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, August 27, 2018

ഏഷ്യന്‍ ഗെയിംസിലും ചരിത്രമെഴുതി പി.വി. സിന്ധു

ഇ വാർത്ത | evartha
ഏഷ്യന്‍ ഗെയിംസിലും ചരിത്രമെഴുതി പി.വി. സിന്ധു

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

സ്‌കോര്‍: 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം, സിന്ധുവിനു മുന്‍പേ ക്വര്‍ട്ടര്‍ കടമ്പ കടന്ന സൈന നെഹ്‌വാളിന്റെ ചരിത്രക്കുതിപ്പിന് സെമിഫൈനലില്‍ വിരാമമായി. ഇന്നു നടന്ന ആദ്യ സെമി പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍: 21–-17, 21–-14. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LwzBWl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages