ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു

ഇ വാർത്ത | evartha
ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും ചലച്ചിത്രതാരവുമായ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍നിന്നു നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗോണ്ടയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

നെല്ലൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

ഹരികൃഷ്ണയായിരുന്നു വാഹനം ഓടിച്ചിരുന്നത്. തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ കൂടിയ എന്‍ടിആറിന്റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ. ജൂനിയര്‍ എന്‍ടിആര്‍ ഹരികൃഷ്ണയുടെ മകനാണ്. 2008ല്‍ ഹരികൃഷ്ണ രാജ്യസഭാംഗമായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LBy8OG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages