തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ച് ബി.ജെ.പി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ച് ബി.ജെ.പി

ന്യൂഡൽഹി: ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയോഗം ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ വിളിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര സർക്കാർ പ്രധാന പദ്ധതികൾ അതത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിമാരിൽ നിന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെടും. ഇതിനുള്ള രൂപരേഖ മുഖ്യമന്ത്രിമാരുടെ കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽനൽകിയിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്താക്കളുടെ ബ്ലോക്ക് തിരിച്ചുള്ള ലിസ്റ്റുകളും മുഖ്യമന്ത്രിമാർ സമർപ്പിക്കും. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷവും മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപസംഹാര പ്രസംഗത്തോട് കൂടെ 10 മണിക്കൂർ നീളുന്ന മാരത്തോൺ ചർച്ച അവസാനിക്കും. മുഖ്യമന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്താനും പാർട്ടിയും സർക്കാരും തമ്മിലുള്ള സഹകരണം മികച്ചതാക്കാനും ബി.ജെ.പി നേരത്തെയും ഇത്തരം യോഗങ്ങൾ നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2ohg9Uw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages