യുണൈറ്റഡിന് വീണ്ടും നാണക്കേട്; ടോട്ടനത്തോട് മൂന്നു ഗോള്‍ തോല്‍വി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

യുണൈറ്റഡിന് വീണ്ടും നാണക്കേട്; ടോട്ടനത്തോട് മൂന്നു ഗോള്‍ തോല്‍വി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ബ്രൈറ്റനെതിരെ തോറ്റു നാണംകെട്ട യുണൈറ്റഡിനെ ടോട്ടൻഹാമും ഞെട്ടിച്ചു. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ടോട്ടനത്തിന്റെ വിജയം. തോൽവിയോടെ യുണൈറ്റഡ് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും മൂന്നു പോയിന്റുമായി 13-ാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുമായി ടോട്ടനം രണ്ടാമതാണ്. ബ്രൈറ്റനെതിരെ തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് മൗറിന്യോ ടീമിനെ ഇറക്കിയത്. പെരേര, ബായി, ലിണ്ടലോഫ്, യങ് എന്നിവർക്ക് പകരം ഹെരേര, മാറ്റിച്, സ്മാളിങ്, ജോൻസ്, വലൻസിയ എന്നിവർ ടീമിലെത്തി. ആദ്യ പകുതിയിൽ യുണൈറ്റഡിന്റെ കാലിൽ തന്നെയായിരുന്നു കളി. ഡാനി റോസിന്റെ പിഴവിൽ റൊമേലു ലുക്കാക്കുവിന് യുണൈറ്റഡിനെ മുന്നിലെത്തിക്കാനുള്ള അവസരവും ലഭിച്ചു. എന്നാൽ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. ടോട്ടനത്തിന്റെ ആക്രമണത്തിന് മുന്നിൽ യുണൈറ്റഡിന്റെ പ്രതിരോധം ചിന്നിച്ചിതറി. 50-ാം മിനിറ്റിൽ ട്രിപ്പിയറിന്റെ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ടോട്ടനത്തെ മുന്നിലെത്തിച്ചു. പിന്നീട് ലൂക്കാസ് മോറയുടെ ഊഴമായിരുന്നു, 52-ാം മിനിറ്റിൽ മോറയുടെ ഗോളിൽ ടോട്ടനം ലീഡ് രണ്ടാക്കി. ഇതോടെ ഹെരേരയെ പിൻവലിച്ച് മൗറിന്യോ, സാഞ്ചസിനെ കളത്തിലിറക്കി. എന്നാൽ 84-ാം മിനിറ്റിൽ മോറ രണ്ടാം ഗോൾ കൂടി നേടിയതോടെ യുണൈറ്റഡ് പരാജയമുറപ്പിച്ചു. മൗറിന്യോയുടെ കരിയറിൽ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോൽവിയാണിത്. കരിയറിൽ ഒരിക്കൽ പോലും സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൗറിന്യോ തോറ്റിട്ടില്ല. Content Highlights: Manchester United vs Tottenham EPL 2018


from mathrubhumi.latestnews.rssfeed https://ift.tt/2C1LCUq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages