രാഹുല്‍ ഗാന്ധിക്കെതിരെ അഹമ്മദാബാദ് സഹകരണ ബാങ്ക് അപകീര്‍ത്തി കേസ് നല്‍കി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

രാഹുല്‍ ഗാന്ധിക്കെതിരെ അഹമ്മദാബാദ് സഹകരണ ബാങ്ക് അപകീര്‍ത്തി കേസ് നല്‍കി

അഹമ്മദാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല എന്നിവർക്കെതിരെ അഹമ്മദാബാദ്ജില്ലാ സഹകരണ ബാങ്ക് അപകീർത്തി കേസ് ഫയൽ ചെയ്തു. ബിജെപി അധ്യക്ഷൻ അമിത്ഷാ ഡയറക്ടറായ ഈ ബാങ്കിനെതിരെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം 745.58 കോടി രൂപയുടെ500,1000 നോട്ടുകൾ അഞ്ചു ദിവസത്തിനുള്ളിൽ മാറ്റിയെടുത്തെന്നായിരുന്നു ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളെ ഉദ്ധരിച്ചാണ് കോൺഗ്രസ് വക്താവ് രൺദീപ്സുർജെവാല വാർത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. ഇതേ ദിവസം രാഹുൽ ഗാന്ധിയും ട്വിറ്ററിലൂടെ സമാന ആരോപണം ഉന്നയിച്ചിരുന്നു. തെറ്റായതും അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തന്നതുമായ ആരോപണമാണ് ഇരുവരും ഉന്നയിച്ചതെന്ന് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ അജയ് പട്ടേൽ പറഞ്ഞു. അഹമ്മദാബാദ് മോട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2PIPtbu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages