മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സംഭാവന 700 കോടി കവിഞ്ഞു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സംഭാവന 700 കോടി കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ചവരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. ഇതിൽ 132.68 കോടി രൂപ സി.എം.ഡി.ആർ.എഫ്. പേമെന്റ് ഗേറ്റ്വേ, യു.പി.ഐ. എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ഓൺലൈനായി ലഭിച്ചതാണ്. എസ്.ബി.ഐ.യിലെ സി.എം.ഡി.ആർ.എഫ്. അക്കൗണ്ടിൽ നിേക്ഷപമായി 518.24 കോടി രൂപ ലഭിച്ചു. ഇതുവരെ 3.91 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകി. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി പണമടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള എട്ടു ബാങ്കുകൾക്കുപുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്വേകളും റേസർ പേ ഗേറ്റ്വേ വഴിയും ഇപ്പോൾ പണമടയ്ക്കാം. അന്താരാഷ്ട്ര ബാങ്കായ സിറ്റിബാങ്ക് അവരുടെ കാർഡുപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെബ്സൈറ്റ് വഴി 250 രൂപയ്ക്കുമേൽ നൽകുന്ന ഓരോ സംഭാവനയ്ക്കും 500 രൂപ വീതം അധികമായി വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സന്നദ്ധസംഘടനയ്ക്കു നൽകുമെന്ന് പ്രഖ്യാപിച്ചു. ഓൺലൈൻ വില്പന സൈറ്റായ ഫ്ളിപ്കാർട്ട് ഒരു സന്നദ്ധ സംഘടനവഴി സംഭാവന ശേഖരിച്ചു നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ വസ്ത്രവ്യാപാര സൈറ്റായ 'മൈന്ത്ര'യും സി.എം.ഡി.ആർ.എഫ്. സംഭാവനയ്ക്ക് പ്രചാരണം നൽകുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2wr8Pt6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages