സ്വര്‍ണ മെഡലുമായി വിമാനമിറങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

സ്വര്‍ണ മെഡലുമായി വിമാനമിറങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം

ന്യൂഡൽഹി: സുശീൽ കുമാറടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനമായത് വിനേഷ് ഫൊഗട്ടാണ്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ജപ്പാൻ താരം യൂകി ഇറിയെ മലർത്തിയടിച്ച് വിനേഷ്, ദംഗൽ കുടുംബത്തിലേക്ക് ഒരു മെഡൽ കൂടി കൊണ്ടുവന്നു. അതും ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ഒരിക്കലും തകർപ്പെടാത്ത റെക്കോഡുമായി. എന്നാൽ ജക്കാർത്തയിൽ നിന്ന് ന്യൂഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ആ മെഡലിനോടൊപ്പം നിൽക്കുന്നൊരു സർപ്രൈസായിരുന്നു വിനേഷിനെ കാത്തിരുന്നത്. കാമുകനും ഗുസ്തി താരവുമായ സോംവിർ രതി ആ സർപ്രൈസ് അവൾക്ക് കൈമാറി. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽഅവർ പരസ്പരം വിവാഹ മോതിരമണിഞ്ഞു. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24-ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. ജാവലിൻ ത്രോ താരം നീരജ് ചോപ്രയുമായി പ്രണയത്തിലാണെന്ന വാർത്ത തെറ്റാണെന്നും ആ വിവാദമല്ല തന്റേയും സോംവിറിന്റേയും വിവാഹനിശ്ചയത്തിന് പിന്നിലുള്ളതെന്നും വിനേഷ് പിന്നീട് വ്യക്തമാക്കി. എട്ട് വർഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവർക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു. ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും വിനേഷും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും അത് നിഷേധിച്ച് രംഗത്തുവരികയും ചെയ്തു. Content Highlights: After historic gold, Vinesh gets engaged at airport on return


from mathrubhumi.latestnews.rssfeed https://ift.tt/2P9gmo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages