ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ശുചീകരണത്തിന് കുട്ടനാട്ടിൽ തുടക്കമായി. അറുപതിനായിരത്തിലധികം വരുന്ന പ്രവർത്തകരാണ് ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയിൽകർഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ജില്ലക്ക് പുറമെ നിന്നും നിരവധി പ്രവർത്തകർ ശുചീകരണത്തിനായി എത്തിയിട്ടുണ്ട്. ഇവർ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണത്തിൽ പങ്കാളികളാവും 16 പഞ്ചായത്തുകളിലായി 226 വാർഡുകളിൽ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കർമപദ്ധതി പൂർത്തിയായി. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ തിരിച്ചയയ്ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികൾ അടിയന്തരമായി നടക്കുകയാണ്. 30 ശക്തിയേറിയ പമ്പുകൾ കൂടി മഹാരാഷ്ട്രാ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിക്കുന്നുണ്ട്. കുട്ടനാടിന്റെശുചീകരണത്തിന് 60000 പേരെയാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടിൽനിന്ന് ഒരുഅംഗമാകുമ്പോൾ തന്നെ 50000 പേർ വരും. കൂടാതെ 5000 പേരെ ജില്ലയുടെ അകത്തുനിന്നും 5000 പേരെ പുറത്തുനിന്നും സന്നദ്ധസേവനത്തിന് ലഭ്യമാക്കും. ഓരോ പഞ്ചായത്തിൽ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെനിന്ന് റോഡ് മാർഗം അല്ലെങ്കിൽ ബോട്ട് മാർഗം അവരവരുടെ വീടുകളിൽ എത്തിക്കുക എന്നതാണ് പദ്ധതി. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കും. സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവർക്കും ക്യാമ്പിൽനിന്ന് മടങ്ങുന്നവർക്കും ഭക്ഷണക്രമീകരണം ഏർപ്പെടുത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2odC0fp
via
IFTTT
No comments:
Post a Comment