ഭുവനേശ്വർ: പാരമ്പര്യത്തിന്റെ കരുത്ത്. യുവത്വത്തിന്റെ പകിട്ട്. സ്വന്തം നാട്ടിലാണെന്ന ആത്മവിശ്വാസം. പതിന്നാലാമത് ഹോക്കി ലോകകപ്പിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഇതൊക്കെയുണ്ട്. എന്നാൽ, അതുമാത്രം പോരാ, ടീമിന്റെ സമീപകാല പ്രകടനങ്ങൾ വെച്ചുനോക്കുമ്പോൾ സംശയങ്ങളും ധാരാളം. ലോക ഹോക്കി ലോകകപ്പിന് ബുധനാഴ്ച ഒഡിഷയിൽ തുടക്കം. ഉദ്ഘാടനമത്സരത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബെൽജിയം കാനഡയെ നേരിടുമ്പോൾ ഏഴുമണിക്ക് ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരയ്ക്കും. ഫൈനൽ ഡിസംബർ 16-ന്. ലോകകപ്പിൽ ഇന്ത്യയ്ക്ക് ഒരേയൊരു കിരീടം മാത്രമേയുള്ളൂ. 1975-ൽ ഹോളണ്ടിൽ നടന്ന ടൂർണമെന്റിലാണ് ഇന്ത്യ ജേതാക്കളായത്. 1982-ലും 2010-ലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും ഫൈനലിൽ എത്താനായില്ല. എല്ലാ ലോകകപ്പിലും കളിച്ച ടീമാണ് ഇന്ത്യ. ഈ വർഷം ഒമാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ വിജയികളായിരുന്നു. എന്നാൽ, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനക്കാരായി. പരിചയസമ്പന്നരും പുതുതലമുറയും ഒന്നിക്കുന്ന ഇന്ത്യൻ ടീമിനെ മൻപ്രീത് സിങ് നയിക്കും. മലയാളിയും മുൻ ക്യാപ്റ്റനുമായ ഗോൾ കീപ്പർ ശ്രീജേഷ് കാവലാളായി ടീമിലുണ്ട്. ഹരേന്ദർ സിങ്ങാണ് പരിശീലകൻ. പൂൾ എ അർജന്റീന-2 ന്യൂസീലൻഡ്-8 സ്പെയിൻ-9 ഫ്രാൻസ്-16 പൂൾ ബി ഓസ്ട്രേലിയ-1 ഇംഗ്ലണ്ട്-7 അയർലൻഡ്-10 ചൈന-17 പൂൾ സി ബെൽജിയം-3 ഇന്ത്യ-5 കാനഡ-11 ദക്ഷിണാഫ്രിക്ക-15 പൂൾ ഡി ഹോളണ്ട്-4 ജർമനി-6 മലേഷ്യ-12 പാകിസ്താൻ-13 Content Highlights: mens hockey world cup starts today
from mathrubhumi.latestnews.rssfeed https://ift.tt/2Sc9rMj
via
IFTTT
No comments:
Post a Comment