ന്യൂഡൽഹി: ബിഹാറിലെ അഭയകേന്ദ്രങ്ങളിൽ നടന്ന ലൈംഗിക പീഡന കേസുകളിൽ പ്രഥമ വിവര റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. കുട്ടികൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടും അത് ഒരു കുറ്റമല്ലെന്നാണോ പറയുന്നത്?. ബിഹാർ സർക്കാർ എന്താണ് അവിടെ ചെയ്യുന്നത്- സുപ്രീംകോടതി ചോദിച്ചു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇടയാക്കിയ സംഭവങ്ങളിൽ കർശന ശിക്ഷ നൽകുന്ന വകുപ്പുകൾ ഒഴിവാക്കിയാൽ എങ്ങനെ കനത്ത ശിക്ഷ നൽകാനാകുമെന്നും കോടതി ചോദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 377 , പോക്സോ വകുപ്പുകൾ ചേർത്ത് 24 മണിക്കൂറിനുള്ളിൽ പുതിയ എഫ്.ഐ.ആർ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മനുഷ്യത്വ വിരുദ്ധമാണിത്. അതിപ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട കേസാണ് ഇത്. ഓരോ തവണ ഈ ഫയൽ നോക്കുമ്പോഴും അത്യന്തം ദുരന്തപൂർണമായാണ് അനുഭവപ്പെടുന്നത്- കോടതി പറഞ്ഞു. കുട്ടികൾ ഇന്ത്യൻ പൗരന്മാരല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ ഉത്തരവ് ഇറക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ 17 അഭയകേന്ദ്രങ്ങളിലാണ് പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്. ഐ.പി.സി 377 (ബലാത്സംഗം), പോക്സോ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്തത് എന്താണെന്ന് കോടതി ചോദിച്ചു. ചില കേസുകളിൽ ഇതിന് പകരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാത്രമാണ് കേസെടുത്തിരുന്നത്. അതേസമയം ഭക്ഷണം പാകം ചെയ്യാൻ മടിച്ച കുട്ടികൾ മർദനത്തിന് ഇരയായ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മറ്റു കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്താൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ മുസഫർപുർ കേസിൽ മാത്രമാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. മുസഫർപുരിലെ സർക്കാർ അഭയ കേന്ദ്രത്തിൽ 34 ഓളം കുട്ടികൾ പീഡനത്തിന്ഇരയായ സംഭവം വിവാദമായിരുന്നു. സംഭവത്തിലെ പ്രതികളുമായി തന്റെ ഭർത്താവിന് ബന്ധമുണ്ടെന്ന ആരോപണത്തേത്തുടർന്ന് ആരോഗ്യമന്ത്രി മഞ്ജു വർമ്മ രാജിവെച്ചിരുന്നു. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നടത്തിയ പഠനത്തിലാണ് ബിഹാറിലെ അഭയ കേന്ദ്രങ്ങളിൽ കനത്ത മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക പീഡനങ്ങളും നടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും നിതീഷ് കുമാർ സർക്കാരിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സർക്കാരിനെതിരെ തിരിഞ്ഞത്. content highlights:Are Children Not Citizens?,SC Slams Bihar In Shelter Home Cases
from mathrubhumi.latestnews.rssfeed https://ift.tt/2Rhmige
via
IFTTT
No comments:
Post a Comment