ഏണസ്റ്റ് യങ് 2,000 പേരെ നിയമിക്കും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ഏണസ്റ്റ് യങ് 2,000 പേരെ നിയമിക്കും

ന്യൂഡൽഹി:പ്രൊഫഷണൽ സർവീസസ് കമ്പനിയായ ഏണസ്റ്റ് യങ് (ഇ.വൈ.) അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2,000 പേരെ പുതുതായി നിയമിക്കും. ഇടപാടുകാർക്കുള്ള ഡിജിറ്റൽ സൊലൂഷൻ സേവന ബിസിനസ് വിപുലീകരിക്കുന്നതിനാണ് ഇത്. നിർമിത ബുദ്ധി, അനലിറ്റിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളിലായിരിക്കും പുതിയ തൊഴിലവസരം. സർക്കാർ, സ്വകാര്യ മേഖലകളിലെ വൻകിട ഓട്ടോമേഷൻ ജോലികളും ഇതിൽ പെടുന്നു. സർക്കാരിനായുള്ള കരാർ ജോലികൾക്കായി ഒന്നര വർഷത്തിനിടെ 700 പേരെ ഇതിനോടകം ജോലിക്കെടുത്തിട്ടുണ്ട്. ജി.എസ്.ടി., ഇ-ഫയലിങ് തുടങ്ങിയ പരിഷ്കരണങ്ങൾ പുതിയ മേഖലയിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇൻഫോസിസ്, ടി.സി.എസ്., വിപ്രോ തുടങ്ങിയ വൻകിട ഐ.ടി. കമ്പനികളും പുതിയ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നുണ്ട്. പരമ്പരാഗത മേഖലയിൽ തൊഴിലവസരം കുറയുമ്പോൾ പുതിയ ടെക്നോളജിയിൽ പ്രാവീണ്യം നേടിയവർക്ക് തൊഴിൽസാധ്യത കൂടുകയാണ്. content highlight:Ernst & Young, career


from mathrubhumi.latestnews.rssfeed https://ift.tt/2FFllN9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages