എണ്ണ വില 32 ശതമാനം ഇടിഞ്ഞു; ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

എണ്ണ വില 32 ശതമാനം ഇടിഞ്ഞു; ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം

കൊച്ചി:അസംസ്കൃത എണ്ണവില എട്ടാഴ്ച കൊണ്ട് 32 ശതമാനം ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ കഴിഞ്ഞയാഴ്ച വൻതോതിൽ മുന്നേറ്റമുണ്ടായി. ഇതിന്റെ പ്രയോജനവും വിലയിൽ പൂർണമായി പ്രതിഫലിച്ചിട്ടില്ല. ഒക്ടോബർ ആദ്യ ആഴ്ച 86.70 ഡോളറായിരുന്ന ക്രൂഡോയിൽ വില കഴിഞ്ഞയാഴ്ച 60 ഡോളറിന് താഴേക്ക് പോയിരുന്നു. എന്നാൽ, പെട്രോളിന് 11.39 ശതമാനവും ഡീസലിന് 8.59 ശതമാനവും മാത്രമാണ് വില കുറഞ്ഞത്. പെട്രോളിന് ലിറ്ററിന് 76.32 രൂപയും ഡീസലിന് 73 രൂപയുമാണ് കൊച്ചി നഗരത്തിൽ തിങ്കളാഴ്ചത്തെ വില. അതേസമയം, തിങ്കളാഴ്ച വ്യാപാരത്തിനിടെ ക്രൂഡോയിൽ ബാരലിന് ഒരവസരത്തിൽ 60 ഡോളറിനു മുകളിലെത്തി നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീട് വീണ്ടും 59 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ ഉത്പാദനം കൂടിയതാണ് വിലയിടിവിനു കാരണമായത്. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനുള്ള നിയന്ത്രണത്തിൽ അമേരിക്ക അയവു വരുത്തിയതോടെ വിപണിയിലേക്ക് കൂടുതൽ സ്റ്റോക്ക് എത്തി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഇറാനിയൻ എണ്ണ വാങ്ങാൻ അവസരമുണ്ടായത്. ഡിമാൻഡ് കുറയുന്നതിനിടയിൽ അമേരിക്ക, റഷ്യ, സൗദി എന്നിവ ഉത്പാദനം കൂട്ടുക കൂടി ചെയ്തതോടെ വില വൻതോതിൽ ഇടിയുകയായിരുന്നു. എന്നാൽ, ഇടിവിന്റെ ഗുണം പൂർണമായി ജനത്തിന് നൽകാതെ ലാഭം ഉയർത്താൻ ശ്രമിക്കുകയാണ് എണ്ണക്കമ്പനികൾ. വിലവർധന പിടിച്ചുനിർത്താൻ ഒക്ടോബർ നാലിന് പെട്രോൾ, ഡീസൽ വില രണ്ടര രൂപ വീതം കുറച്ചിരുന്നു. ഇതിൽ ഒന്നര രൂപ കേന്ദ്ര എക്സൈസ് തീരുവയും ഒരു രൂപ എണ്ണക്കമ്പനികളുടെ വിഹിതവുമായിരുന്നു. വിലയിടിവ് തുടർന്നാൽ ഇത് പുനഃസ്ഥാപിക്കാനിടയുണ്ട്. പമ്പുടമകൾക്ക് 12 കോടി രൂപ നഷ്ടം പെട്രോൾ, ഡീസൽ വില ദിനംപ്രതി കുറയാൻ തുടങ്ങിയതോടെ പമ്പുടമകൾക്ക് നഷ്ടം. ഉയർന്ന വിലയ്ക്കു വാങ്ങി സ്റ്റോക്ക് ചെയ്തിരിക്കുന്ന ഇന്ധനം കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുന്നതിനാലാണ് ഇതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണൻ പറഞ്ഞു. ഇതിനൊപ്പം, വൻതോതിൽ പുതിയ പമ്പുകൾ അനുവദിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം ഈ മേഖലയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2,000 പമ്പുകളുള്ള കേരളത്തിൽ 1,700-ലേറെ പമ്പുകൾ പുതുതായി അനുവദിക്കാൻ ഒരുങ്ങുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ. content highlight:crude oil price in India, petrol price in india


from mathrubhumi.latestnews.rssfeed https://ift.tt/2TOqkOD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages