ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവ സംഘാടകർ അപ്പീൽ പേടിയിലാണ്. മത്സര ദിവസങ്ങൾ മൂന്നായി കുറച്ചതാണ് പ്രധാന കാരണം. 29 വേദികളിലായി 188 ഇനങ്ങളാണ് പൂർത്തിയാക്കേണ്ടത്. രാത്രി ഒൻപതിനുശേഷം മത്സരങ്ങൾ പാടില്ലെന്ന് നിർദേശമുണ്ട്. അപ്പീൽ പ്രളയം സ്‌കൂൾ കലോത്സവങ്ങളുടെ താളം തെറ്റിക്കുന്നത് പതിവാണ്. മുൻവർഷങ്ങളിൽ പരിധിയില്ലാതെ അപ്പീൽ അനുവദിക്കുന്നതായിരുന്നു പതിവ്. അടുത്ത കാലത്തായി ആകെ അപ്പീലുകളുടെ നിശ്ചിത ശതമാനം അനുവദിച്ചാൽ മതിയെന്ന് കർശന നിർദേശമുണ്ടാകാറുണ്ട്. 121 അപ്പീലുകളിൽ 16 എണ്ണം മാത്രമാണ് ആലപ്പുഴയിൽ അനുവദിച്ചിരിക്കുന്നത്.ഡെപ്യൂട്ടി ഡയറക്ടർമാർ അപ്പീൽ തള്ളിയാൽ ലോകായുക്തയിലും കോടതികളിലും അഭയം തേടുന്നവരുണ്ട്. പലപ്പോഴും അവസാന നിമിഷമായിരിക്കും ഇങ്ങനെയുള്ളവർ രേഖകളുമായി വേദിയിൽ ഓടിയെത്തുക. ഇത് മത്സരക്രമം തന്നെ തകിടം മറിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്.നൃത്ത ഇനങ്ങളിൽ ആദ്യം വേദിയിൽ കയറാൻ ഭൂരിപക്ഷം മത്സരാർഥികളും ഇഷ്ടപ്പെടാറില്ല. ഇതിനാൽ പരമാവധി വൈകി വേദിയിൽ എത്താനാകും ശ്രമം. ഇതും സി.ഡി. പണിമുടക്കുന്നതും സ്റ്റേജിലെ ലൈറ്റിന്റെയും മൈക്കിന്റെയും പ്രശ്‌നങ്ങൾ തുടങ്ങി പലവിധ തടസ്സങ്ങളുണ്ടാകും. ഇതെല്ലാം മറികടന്ന് സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് കൂട്ടമായെത്തുന്ന അപ്പീലുകാർ തലവേദനയാകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2FG7O8a
via
IFTTT
No comments:
Post a Comment