തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര പുനർനിർമാണത്തിന് 31,000 കോടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2683.18 കോടി മാത്രമാണ്. ഇതിൽ 688.48 കോടി ചെലവായതായും മുഖ്യമന്ത്രി അറിയിച്ചു.വീടുകളുടെ പുനർനിർമാണത്തിന് 1357.78 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 987.73 കോടിയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 586.4 കോടി ഇതുവരെ ചെലവായി. നിലവിൽ 706.74 കോടി രൂപകൂടി നമുക്ക് ലഭിച്ചാൽ മാത്രമേ നാളിതുവരെയുള്ള ബാധ്യത തീർക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യത്തിനുംരക്ഷാ പ്രവർത്തനത്തിന് വിമാനങ്ങൾ ഉപയോഗിച്ചതിനും 290.74 കോടി രൂപ നൽകേണ്ടതുണ്ടെന്നാണ് ഇപ്പോഴുള്ള സ്ഥിതി. ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുള്ള തുക മുഴുവൻ ചെലവഴിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവൻ കൊടുത്തുതീർക്കാൻ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങൾ ഉണ്ടായാൽ അതിൽ തകർന്നുപോകാത്ത നിർമാണങ്ങളാണ് കേരള പുനർ നിർമാണ പദ്ധതിയിൽ ലക്ഷ്യം വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊണ്ടുള്ള നിർമാണമാണ് ലക്ഷ്യം വെയ്ക്കുന്നത്. സ്വാഭാവിക പ്രകൃതിയെ നിലനിർത്തി മനുഷ്യവാസ മേഖലകളെ സംരക്ഷിച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുക. ജൈവിക വാസ്തുവിദ്യാ മാതൃകകൾ പരമാവധി ഉപയോഗിക്കും. വിഭവ ഉപയോഗത്തിൽ മിതത്വം കൊണ്ടുവരും. നിർമാണങ്ങളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പുവരുത്തും. ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകരമായ സംവിധാനങ്ങൾ വികസിപ്പിക്കും. ദുരന്തബാധിത ജനങ്ങളേയും കുടുംബങ്ങളേയും കണക്കിലെടുത്താകും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുക. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും ശേഷി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം ഇതിനുണ്ടാകും. ആഗോളതലത്തിലുള്ള മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെയും ദുരന്തത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണവും നടത്തേണ്ടതുണ്ട്. ഉപജിവനോപാധികളുടെ വീണ്ടെടുപ്പുണ്ട്. പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിയും പുനർനിർമാണവും നടത്തേണ്ടതുണ്ട്. - മുഖ്യമന്ത്രി വിശദീകരിച്ചു. Content Highlights:CM Press Meeting Rebuild Kerala, Kerala Floods
from mathrubhumi.latestnews.rssfeed https://ift.tt/2ABD6Hp
via
IFTTT
No comments:
Post a Comment