പട്ന: ആർ.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവ് വിവാഹമോചന ഹർജി പിൻവലിച്ചു. ഭാര്യ ഐശ്വര്യ റായിയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നവംബർ മൂന്നിന് സമർപ്പിച്ച ഹർജിയാണ് തേജ് പ്രതാപ് പിൻവലിച്ചത്. വിവാഹമോചനമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നിരുന്ന തേജ് പ്രതാപിനെ അനുനയിപ്പിക്കാൻ കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഹർജി പിൻവലിച്ചതെന്നാണ് സൂചന. നവംബർ മൂന്നിന് വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ ലാലുപ്രസാദ് യാദവും റാബ്റി ദേവിയും ഉൾപ്പെടെയുള്ളവർ ദമ്പതികളെ ഒരുമിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ലാലു പ്രസാദ് യാദവടക്കം അനുരഞ്ജന ചർച്ചകൾ നടത്തിയിട്ടും മകൻ വിവാഹമോചനത്തിൽനിന്ന് പിൻവാങ്ങിയിരുന്നില്ല. ഇതിനുപിന്നാലെ വീട് വിട്ടിറങ്ങിയ തേജ് പ്രതാപ് ഹരിദ്വാറിലടക്കം സന്ദർശനം നടത്തുകയും, വിവാഹമോചനത്തിന് കുടുംബം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യയും താനും ഒരിക്കലും ഒരുമിച്ചുപോകില്ലെന്നും, ഭാര്യയുടെ ആധുനികജീവിതരീതിയിൽ താൻ ശ്വാസംമുട്ടുകയാണെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി തേജ് പ്രതാപ് പറഞ്ഞിരുന്നത്. ഈ സമയത്ത് വിവാഹം വേണ്ടെന്ന് പറഞ്ഞിട്ടും ആരുംകേട്ടില്ലെന്നും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് 12നാണ് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവും ആർ.ജെ.ഡി. എം.എൽ.എ. ചന്ദ്രികറായിയുടെ മകൾ ഐശ്വര്യറായിയും വിവാഹിതരായത്. വൻ ആഡംബരത്തോടെ നടന്ന വിവാഹചടങ്ങിൽ പ്രമുഖ ദേശീയനേതാക്കളടക്കം നിരവധിപേരാണ് പങ്കെടുത്തത്. Content Highlights:rjd leader tej pratap yadav withdraws petition seeking divorce from aishwarya rai
from mathrubhumi.latestnews.rssfeed https://ift.tt/2FPyHXn
via
IFTTT
No comments:
Post a Comment