വിപണി കുതിച്ചു: സെന്‍സെക്‌സ് 456 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

വിപണി കുതിച്ചു: സെന്‍സെക്‌സ് 456 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചായി നാലാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 453.46 പോയന്റ് നേട്ടത്തിൽ 36170.41ലും നിഫ്റ്റി 129.80 പോയന്റ് ഉയർന്ന് 10858.70ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടയ്ക്ക് ഒരുവേള സെൻസെക്സ് 530 പോയന്റ് ഉയർന്നിരുന്നു. ബിഎസ്ഇയിലെ 1300 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1292 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. രൂപ കരുത്താർജിച്ചതും അസംസ്കൃത എണ്ണവിലയിടിവ് തുടരുന്നതുമാണ് വിപണിക്ക് തുണയായത്. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീൽ, സിപ്ല, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ് കോർപ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, യെസ് ബാങ്ക്, ഇൻഫോസിസ്, കോൾ ഇന്ത്യ, മാരുതു സുസുകി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. content highlight: Sensex clocks 36K,Nifty above 10,850


from mathrubhumi.latestnews.rssfeed https://ift.tt/2AxyDWd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages