താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരല്ല ഭായ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരല്ല ഭായ്

കോഴിക്കോട്: ഇതാരു താടിക്കാരുടെ കഥയാണ്. നമ്മൾ കഞ്ചാവടിക്കാരെന്നും ഭീകരവാദികളെന്നും ഒറ്റനോട്ടത്തിൽ തന്നെ മുദ്രകുത്തിയ അതേ താടിക്കാരുടെ കഥ. താടിവളർത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേർഡ് സൊസൈറ്റി എന്ന സംഘടനയിൽ അണി നിരന്ന് തച്ചുടക്കുകയാണ് ജീവകാരുണ്യ പ്രവർത്തനിറങ്ങിയ ഈ താടിക്കാർ. സംഘടന തുടങ്ങിയിട്ട് ഒരു വർഷത്തോളമേ ആയുള്ളൂവെങ്കിലും ജോലിയും വരുമാനവുമുള്ള 500 ഓളം താടിസുഹൃത്തുകള്ളുടെ കെട്ടുറപ്പുള്ള കൂട്ടായ്മയായി മാറി ഇന്ന് കേരള ബിയേർഡ് സൊസൈറ്റി. ഓരോ മാസവും പലയിടങ്ങളിൽ ഒത്തുകൂടി ഓർഫനേജുകൾക്കും, ആരുമില്ലാത്തവർക്കും, രോഗികൾക്കുമെല്ലാം ഇവർ കൈത്താങ്ങാവുന്നു. അവർക്കൊപ്പമിരുന്ന് ഒരു ദിവസം ചെലവഴിച്ച്നിറഞ്ഞ മനസ്സ് കണ്ട് തൃപ്തിയോടെ തിരിച്ച് പോവുന്നു. താടിവളർത്തിയത് കൊണ്ട് മാത്രം ഭീകരരെന്നും കഞ്ചാവടിക്കാരെന്നും സമൂഹം മുദ്രകുത്തുന്നത് കണ്ട് പ്രവർത്തിച്ച് കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ 2017 ൽ തൃശ്ശൂരിൽ പത്ത് പേർ ചേർന്ന് രൂപീകരിച്ചതാണ് താടികൂട്ടായ്മ. ഇന്നിത് ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമായി മാറി. താടിക്കാരുടെ കോഴിക്കോട് ജില്ലയിലെ സമ്മേളനത്തിനാണ് ഇവർ വ്യാഴാഴ്ച നഗരത്തിലെത്തിയത്. ഞങ്ങളും മനുഷ്യരാണെന്നും ഭീകരവാദികളും കഞ്ചാവിക്കാരല്ലെന്നും ഉറക്കെ പറയുന്ന ഈ സുഹൃത്തുക്കൾ ഇന്ന് ഒത്തുകൂടിയപ്പോൾ തെരുവിൽ അലയുന്ന 180 ഓളം ആളുകളുടെ വിശപ്പകറ്റിയാണ് സമ്മേളന പരിപാടിക്ക് തുടക്കമിട്ടത്. ഇതിന് പുറമെ കാൻസർ രോഗത്തെ അതിജീവിച്ച ഭവ്യ-സച്ചിൻ ദമ്പതിമാരെ ആദരിക്കൽ ചടങ്ങും ഇവർ കോഴിക്കോട് നടത്തി. സംഘടനയെന്ന് കേൾക്കുമ്പോൾ ഓടിച്ചെന്ന് മെമ്പർഷിപ്പ് എടുക്കാമെന്നൊന്നും പ്രിയപ്പെട്ട താടി സുഹൃത്തുക്കൾ കരുതണ്ട. 21 വയസ്സ് തികഞ്ഞ ജോലിയും കൂലിയുമുള്ള താടിക്കാരനായിരിക്കണം. മാസത്തിൽ ഒരിക്കൽ ഒത്തുകൂടി അംഗങ്ങളിൽ നിന്ന് മാത്രം പിരിച്ചെടക്കുന്ന തുക കൊണ്ടാണ് ഇവർ ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. സംഘടനയുടെ മാർഗനിർദേശങ്ങളും പാലിക്കണം. താടിവെച്ചവരെയെല്ലാം ഭീകരും കള്ളൻമാരും കൊള്ളക്കാരും കഞ്ചാവടിക്കാരുമൊക്കെയായിട്ടാണ് സിനിമികളിൽ അടക്കം ചിത്രീകരിക്കുന്നത്. പോലീസ് അടക്കമുള്ള അധികാരികൾ പോലും പലപ്പോഴും അങ്ങനെയാണ് പെരുമാറുക. ഇത് ഞങ്ങളെ പോലെയുള്ളവരുടെ ആത്മാഭിമനത്തെയാണ് ചോദ്യം ചെയ്യുന്നത്. സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ അങ്ങനെയുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് താടികൂട്ടായ്മയിലെ ഫെബി മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഓരോ മാസവും പലയിടങ്ങളിൽ ഒത്തുകൂടി ഓർഫനേജുകൾക്കും, ആരുമില്ലാത്തവർക്കും, രോഗികൾക്കുമെല്ലാം കെത്താങ്ങാവുമ്പോൾ ഇവർക്ക് ഒന്ന് മാത്രമേ സമൂഹത്തോട് പറയാനുള്ളൂ. ഞങ്ങൾ ഭീകരരും കഞ്ചാവടിക്കാരും, കുറ്റവാളികളുമല്ല. നിങ്ങളെ പോലെ ആത്മാഭിമാനവും കുടുംബങ്ങളുമുള്ള പച്ച മനുഷ്യർ തന്നെയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2rcdQDG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages