ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടി കുറയ്ക്കുന്നതിനെതിരേ യാത്രക്കാരുടെ പ്രതിഷേധം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടി കുറയ്ക്കുന്നതിനെതിരേ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: ഏറ്റവും കൂടുതലാളുകൾ ആശ്രയിക്കുന്ന പകൽ വണ്ടിയായപരശുറാം എക്സ്പ്രസിൽ മുന്നറിയിപ്പില്ലാതെ കോച്ചുകൾ വെട്ടികുറച്ചതിനെതിരേ യാത്രക്കാരുടെ പ്രതിഷേധം. സ്ഥിരം 21 കോച്ചുകൾ ഉണ്ടായിരുന്ന പരശുറാം എക്സ്പ്രസിന്മുൻകാലത്ത് 15 ജനറൽ കോച്ചുകളുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് ഡി-റിസർവേഷൻ കോച്ചുകൾക്ക് വേണ്ടി നിലവിൽ ഉള്ള ജനറൽ കോച്ചുകളാണ്ഉപയോഗിക്കുന്നത്. അതോടെ ജനറൽ കോച്ചുകൾ 12 ആയി ചുരുങ്ങി. പിന്നീട് ഒരു ലേഡീസ് കോച്ച് കൂട്ടിയപ്പോഴും കുറവ് സംഭവിച്ചത് സാധാരണക്കാരായ യാത്രക്കാരുടെ ആശ്രയമായ ജനറൽ കോച്ചുകൾക്ക് ആണ്. പിന്നീട് മൊത്തത്തിൽ ഉള്ള കോച്ചുകൾ തന്നെ കുറയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ, ബുധനാഴ്ച പരശുറാം എക്സ്പ്രസ് ഓടിയത് വെറും 19 കോച്ചുകളുമായിട്ടാണ്. അതിൽ ആകെയുള്ള ഒമ്പത് ജനറൽ കോച്ചുകളിൽ രണ്ട് എണ്ണം സൈനികർക്കായിവിട്ടു നൽകുകയും ചയ്തു. അതോടെ ജനറൽ കോച്ചുകളുടെ എണ്ണം ഏഴായി. 21 കോച്ചുമായി ഓടുമ്പോൾ തന്നെ വൻ തിരക്ക് അനുഭവപ്പെടുന്ന പരശുറാം എക്സ്പ്രസിനോടാണ് റെയിൽവേയുടെ ഈ ക്രൂരത. റെയിൽവേയുടെ ഈ നടപടിക്കെതിരേ പരശുറാം എക്സ്പ്രസിലെ സ്ഥിരം യാത്രക്കാർ മലബാർ ട്രെയിൻ പാസ്സഞ്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാർ മേഖലയിലെ സ്ഥിരം യാത്രക്കാർ രാവിലെയും വൈകുന്നേരവുമായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പരശുറാം എക്സ്പ്രസിനെയാണ്. ഇതിലെ എടുത്ത് കളഞ്ഞ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും സാധാരണക്കാരായ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രൂപ്പ് അഡ്മിനും എം.ടി.പി.എഫ്. വൈസ് ചെയർമാനും ആയ പി.കെ.സി. ഫൈസലിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2TR0Tft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages