എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട രണ്ട് തിയതികള്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട രണ്ട് തിയതികള്‍

ന്യൂഡൽഹി: എസ്ബിഐ അക്കൗണ്ട് ഉടമകൾ അറിഞ്ഞിരിക്കേണ്ട രണ്ട് തിയതികൾ ഇതാ. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമകൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി നവംബർ 30ആണ്. തുടർന്നും ഈ സേവനം ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാവില്ല. നിലവിൽ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവർ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും നൽകേണ്ടതില്ല. എസ്ബിഐയുടെ ഓൺലൈൻ ബാങ്കിങ് സൈറ്റിൽ കയറി ഇക്കാര്യം പരിശോധിക്കാവുന്നതാണ്. രണ്ടാമതായി, കാന്തിക സ്ട്രിപ്പ് ഉള്ള എടിഎം-ഡെബിറ്റ് കാർഡുകൾ മാറ്റിവാങ്ങാനുള്ള തിയതിയാണ്. ഡിസംബർ 31നകം ചിപ്പ് ഘടിപ്പിച്ചിട്ടുള്ള കാർഡുകൾ അക്കൗണ്ട് ഉടമകൾ മാറ്റിവാങ്ങേണ്ടതാണ്. ഡിസംബർ 31നുശേഷം സ്ട്രിപ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ് നടത്താനോ എടിഎം വഴി പണം പിൻവലിക്കാനോ കഴിയില്ല. നെറ്റ് ബാങ്കിങ് ലോഗിൻ ചെയ്തോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ ഡെബിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്. കാർഡ് മാറ്റിവാങ്ങുന്നതിന് ചാർജുകളൊന്നും ഈടാക്കില്ല. Protect yourself from fraudulent activities by applying for an EMV Chip Card with SBI free of cost. It's the latest standard in debit card security. Know more:https://ift.tt/2DNGZwg #SBI #DebitCards #EMVChipDebitCard #EMV #RBI #Guidelines #MakeAChange pic.twitter.com/qIzPbixp37 — State Bank of India (@TheOfficialSBI) August 25, 2018 content highlight:Two dates SBI account holders should be aware of


from mathrubhumi.latestnews.rssfeed https://ift.tt/2QmvlPB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages