വിജിലന്‍സ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

വിജിലന്‍സ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സസ്പെൻഷനിലായവിജിലൻസ് മുൻ ഡയറക്ടർഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച ഫയൽ ഇന്നു വിജിലൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ് സൂചന. ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാർശചെയ്തിരുന്നു. ഇതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോട് സർക്കാർ നിയമോപദേശവുംതേടിയിരുന്നു. 2009 മുതൽ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. സർക്കാർ അനുമതിക്കുശേഷം രേഖകളിൽ മാറ്റം വരുത്തിയതായും ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. 2014-ൽ ഈ കാര്യം വിജിലൻസ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ അന്വേഷണം നടക്കുമ്പോൾ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എ.ഡി.ജി.പി. ഡ്രഡ്ജിങ് സംബന്ധിച്ച പരാതിയിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ.എം. എബ്രഹാം അന്വേഷണം നടത്തിയിരുന്നു. കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ പൊതുനഷ്ടം സർക്കാരിന് വന്നതയും ഇടപാടുകൾ സുതാര്യമല്ലെന്നും കൂടിയാലോചനകൾ ഒന്നും നടത്താതെയാണ് ഇടപാട് നടന്നതെന്നും കണ്ടെത്തി. ഇതേതുടർന്നാണ്ക്രമക്കേട്, വഞ്ചന എന്നിവയുടെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിർദേശിച്ചത്. കേസിൽ അന്വേഷണം വൈകിയതിനെ തുടർന്ന് പരാതിക്കാരനായ സത്യൻ നരവൂർ ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ നടപടിക്ക് കോടതി നിർദേശമുണ്ടായി. പിന്നീട് അദ്ദേഹം അന്വേഷണത്തിനായിഡിവിഷൻ ബഞ്ചിനെയും സമീപിച്ചിരുന്നു. ഐ.എ.എസ്. സർവീസ് നിയമാവലികൾ തെറ്റിച്ചതിന്റെ പേരിൽ ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്. Content Highlights:vigilance probe against DGP Jacob Thomas, dredger deal


from mathrubhumi.latestnews.rssfeed https://ift.tt/2E2DTpc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages