വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ ; അഡ്മിന്‍ അറസ്റ്റില്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ ; അഡ്മിന്‍ അറസ്റ്റില്‍

മുംബൈ:വീട്ടമ്മയുടെ മൊബൈൽ നമ്പർ അവരുടെ അനുമതിയില്ലാത വാട്സാപ്പ് ഗ്രൂപ്പിൽചേർത്തതിന് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ഗ്രൂപ്പിലാണ് അഡ്മിൻ വീട്ടമ്മയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഗ്രൂപ്പ് അഡ്മിനായ മുസ്താക്ക് അലി ഷെയ്ക്കിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ മരപ്പണിക്കാരനാണ്. ട്രിപ്പിൾ എക്സ്എന്ന് പേരുള്ള അശ്ലീല ഗ്രൂപ്പിൽ അനുമതിയില്ലാതെ മൊബൈൽ നമ്പർ ചേർക്കുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദ്യം തമാശയാണെന്ന് കരുതിയ ഇവർ പിന്നീട് അശ്ലീല ദൃശ്യങ്ങളും ഫോട്ടോകളും ഗ്രൂപ്പിൽ നിർത്താതെ ഷെയർ ചെയ്യപ്പെടുന്നത് കണ്ടപ്പോഴാണ് തന്നെ അശ്ലീല ഗ്രൂപ്പിലാണ് ചേർത്തതെന്ന കാര്യം തിരിച്ചറിയുന്നത്. തുടർന്ന് ഗ്രൂപ്പിന്റെ അഡ്മിനെയും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെയും നമ്പർ പരിശോധിച്ചപ്പോൾ ആരും തന്റെ പരിചയക്കാരല്ലെന്ന്തിരിച്ചറിഞ്ഞ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഷെയ്ക്ക് താൻ അബദ്ധത്തിൽ വീട്ടമ്മയുടെ നമ്പർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.സഹോദരി ഭർത്താവിന്റെ ഫോൺ നമ്പറാണെന്ന ധാരണയിൽ ചെയ്തതാണെന്നും വീട്ടമ്മയുടെ നമ്പർ തനിക്ക് അറിയില്ലെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കൾ ആരംഭിച്ച ഗ്രൂപ്പിൽ വനിതാ അംഗങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഷെയ്ക്കിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക്പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഷെയ്ക്കിനെതിരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. സോഷ്യൽമീഡിയ മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ആരെയാണ് ഉൾപ്പെടുത്തുന്നതെന്നും ഏതുതരം വിഷയങ്ങളാണ് അത്തരക്കാർ പങ്കുവെക്കുന്നത് എന്നതിനെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് എല്ലാ അഡ്മിൻമാർക്കും നിർദേശം നൽകിയതായി പോലീസ് വ്യക്തമാക്കി Content Highlight: XXX WhatsApp Group Admin Arrested For Adding Womans Number


from mathrubhumi.latestnews.rssfeed https://ift.tt/2DYKKjh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages