കാഞ്ഞങ്ങാട്: കൃഷ്ണഗാഥയുടെ വൃത്തം പല വിദ്യാർഥികൾക്കും മഞ്ജരിക്കു പകരം 'മഞ്ചേരി'യായി. ചങ്ങമ്പുഴ 'ചെങ്ങമ്പുഴ'യും വള്ളത്തോൾ 'വെള്ളത്തോളു'മായി മാറി. കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദം ഉപഭാഷാപരീക്ഷയുടെ മൂല്യനിർണയക്യാമ്പിലാണ് അധ്യാപകർ വിദ്യാർഥികളുടെ അമ്പരപ്പിക്കുന്ന ഉത്തരങ്ങൾ കണ്ട് ഞെട്ടിയത്. അക്ഷരത്തെറ്റുകൾക്കും കുറവില്ല. ചങ്ങമ്പുഴയുടെ പ്രശസ്തകൃതിയായ 'കാവ്യനർത്തകി'യിലെ വരികൾ നൽകിയ ചോദ്യത്തിനും രസകരമായ മറുപടിയാണ് ഒരു വിദ്യാർഥി എഴുതിയിട്ടുള്ളത്. 'വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദിമേ... വിസ്മരിക്കില്ല ഞാൻ സുരസുഷമേ...' ആര് ആരോടു പറഞ്ഞു എന്നതായിരുന്നു ചോദ്യം. ശ്രീകൃഷ്ണൻ രുഗ്മിണിയോടു പറഞ്ഞതെന്നാണ് ഒരു വിരുതൻ എഴുതിയത്. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാളകവിതയായ കാവ്യനർത്തകിയോട് തന്നെ ഒരിക്കലും വിട്ടുപോകരുതെന്നു പറഞ്ഞ് കവി നടത്തുന്ന ആത്മഭാഷണമാണ് ഈ വരികൾ. വിദ്യാർഥികൾക്ക് മലയാളഭാഷാപരിജ്ഞാനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ഉത്തരക്കടലാസിലുള്ളതെന്ന് അധ്യാപകർ പറയുന്നു. content highlights:manjari becomes manjeri, blunders in degree answersheet
from mathrubhumi.latestnews.rssfeed https://ift.tt/2Avj9lQ
via
IFTTT
No comments:
Post a Comment