പത്തനംതിട്ട: ക്ഷേത്രങ്ങളിൽ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തർക്ക് നിർദേശം നൽകിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കാണിക്കയിടുന്ന ഭക്തരോട് നീതിപൂർവകമായ സമീപനം സർക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ നിർദേശം നൽകിയതെന്ന് അവർ കൂട്ടിച്ചേർത്തു. പോലീസിനെ നേരിടാൻപരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആർഎസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും അവർ അറിയിച്ചു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. Content Highlights:Shobha Surendran ,Sabarimala Issue, BJP
from mathrubhumi.latestnews.rssfeed https://ift.tt/2E0KEaO
via
IFTTT
No comments:
Post a Comment