ജയ്പൂർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്നും, അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്നും പൂജാരിയുടെ വെളിപ്പെടുത്തൽ. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയായ ദിനനാഥ് കൗളാണ് രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും ഗോത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുത്തിടെ രാഹുൽ ഗാന്ധിയുടെ ചില ക്ഷേത്രദർശനങ്ങൾ സംബന്ധിച്ച് ബി.ജെ.പി ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പൂജാരിയുടെ വെളിപ്പെടുത്തൽ. രാജസ്ഥാനിലെ പുഷ്കർ ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി ദിനനാഥ് കൗളിന്റെ കാർമികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടത്തിയത്. പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ ഗോത്രം ദത്താത്രേയ ആണെന്നും,താൻ കശ്മീരി ബ്രാഹ്മണനാണെന്ന് പറഞ്ഞതായും ദിനനാഥ് കൗൾ മാധ്യമങ്ങളോട് പറഞ്ഞു. പൂജയ്ക്കിടെ ഏത് ഗോത്രമാണെന്ന് ചോദിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും കൗൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഗോത്രം ദത്താത്രേയയാണ്. അദ്ദേഹം ഒരു കശ്മീരി ബ്രാഹ്മണനാണ്. മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ ക്ഷേത്രത്തിലെത്തി പൂജകൾ നടത്തിയിട്ടുണ്ട്. അതിന്റെ തെളിവുകളെല്ലാം ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്- ദിനനാഥ് കൗൾ പറഞ്ഞു. ദത്താത്രേയ ഗോത്രത്തിൽപ്പെട്ടവർ കൗൾ വിഭാഗത്തിൽപ്പെട്ടവരാണെന്നും, അവർ കശ്മീരി ബ്രാഹ്മണന്മാരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചരണത്തിനെത്തിയ രാഹുൽ ക്ഷേത്രങ്ങളും അജ്മീർ ദർഗ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും സന്ദർശിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ ഇതെല്ലാം ചൂടേറിയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജസ്ഥാനിലെ പൂജാരി രാഹുൽ ഗാന്ധിയുടെ ഗോത്രത്തെക്കുറിച്ച് വെളിപ്പെടുത്തൽനടത്തിയിരിക്കുന്നത്. Content Highlights:rajasthan priest claims that rahul gandhi is a kashmiri brahmin
from mathrubhumi.latestnews.rssfeed https://ift.tt/2Qjppaa
via
IFTTT
No comments:
Post a Comment