ഹൈക്കോടതി വിധിക്ക് സ്‌റ്റേ, കെ.എം ഷാജിക്ക് ആശ്വാസം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ഹൈക്കോടതി വിധിക്ക് സ്‌റ്റേ, കെ.എം ഷാജിക്ക് ആശ്വാസം

ന്യൂഡൽഹി: കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കെ.എം.ഷാജി നൽകിയ അപ്പീലിൽ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. അപ്പീലിൽ തീരുമാനം വരുന്നത് വരെയാണ് സ്റ്റേ. ജനവുരിയിലാണ് അപ്പീൽ പരിഗണിക്കുക. അതുവരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. അതേ സമയം വോട്ട് ചെയ്യാനും എംഎൽഎ എന്ന നിലയിൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനും കഴിയില്ല. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഷാജിയുടെ അപ്പീലിൽ നികേഷ് കുമാർ ഉൾപ്പെടെ മുഴുവൻ എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്നനികേഷ് കുമാറിന്റെ ഹർജിയിൽ നവംബർ ഒമ്പതിനാണ് അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. സുപ്രീംകോടതി ഉത്തരവോടെ കെ.എം.ഷാജിക്ക് നാളെ മുതൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. Content Highlights:KM.Shaji,Supreme Court, 2016 Niyamasabha Eelection, Azhikode constituency, MV Nikesh kumar


from mathrubhumi.latestnews.rssfeed https://ift.tt/2SfkkNf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages