തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ തുടർജയങ്ങൾക്കു പിന്നാലെ തകർന്നടിഞ്ഞ് കേരളാ ടീം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിനെതിരേ ആദ്യ ഇന്നിങ്സിൽ കേരളം 63 റൺസിന് പുറത്തായി. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കേരളത്തെ കാത്ത ബാറ്റിങ് നിര മധ്യപ്രദേശിനെതിരേ അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു. ബാറ്റിങ് നിരയിലെ ആദ്യ അഞ്ചു പേർ രണ്ടക്കം കാണാതെയാണ് കൂടാരം കയറിയത്. വെറും മൂന്നു പേർ മാത്രമാണ് കേരള ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. 27 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമായ കേരളം 50 കടന്നത് ജഗദീഷ് (10), വിഷ്ണു വിനോദ് (16), എ.ആർ ചന്ദ്രൻ (16) എന്നിരുടെ ബലത്തിലാണ്. ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദ്-അക്ഷയ് ചന്ദ്രൻ സഖ്യം 24 റൺസ് ചേർത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നുമാണ് കേരളത്തെ തകർത്തത്. ടോസ് നേടിയ കേരള നായകൻ സച്ചിൻ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ഏഴിലെത്തിയപ്പോൾ കേരളത്തിന് സ്റ്റാർ ബാറ്റ്സ്മാൻ ജലജ് സക്സേനയെ നഷ്ടമായി. പിന്നാലെ വന്നപോലെ രോഹൻ പ്രേമും മടങ്ങി. 10 റൺസിൽ അരുൺ കാർത്തിക്കിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. നാലു റൺസ് കൂട്ടിച്ചേർക്കവെ മോശം ഫോം തുടരുന്ന സഞ്ജു സാംസണും പുറത്ത്. സച്ചിൻ ബേബി (7), ബേസിൽ തമ്പി (4), കെ.സി അക്ഷയ് (0), സന്ദീപ് വാര്യർ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റോടെ എലീറ്റ് ബി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണു കേരളം. Content Highlights: kerala collapsed to madhyapradesh ranji trophy match
from mathrubhumi.latestnews.rssfeed https://ift.tt/2FMmO4n
via
IFTTT
No comments:
Post a Comment