ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ബിജെപി- എല്‍ഡിഎഫ്‌ അവിശുദ്ധ കൂട്ടുക്കെട്ട്-ചെന്നിത്തല - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ബിജെപി- എല്‍ഡിഎഫ്‌ അവിശുദ്ധ കൂട്ടുക്കെട്ട്-ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടനം അട്ടിമറിക്കാൻ ബിജെപിയുമായി എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ട് രൂപീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പിടിപ്പുകേടും മുഖ്യമന്ത്രിയുടെ ദാർഷ്ട്യവും അനാവശ്യമായ നിയന്ത്രണങ്ങളും ബിജെപി-ആർഎസ്എസ് സംഘം നടത്തുന്ന അനാവശ്യ സമരങ്ങളുമാണ് ശബരിമയിൽ തീർത്ഥാടകർക്ക് വരാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞതിന് പിന്നാലെ സഭയ്ക്ക് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല ശബരിമലയിലെത്തുന്ന ഭക്തർക്ക് അവിടെ യാതൊരു സൗകര്യങ്ങളുമില്ല. ഒരു ഓലപ്പുരയെങ്കിലും ഈ തീർത്ഥാടനകാലത്ത് നിർമിക്കാൻ സർക്കാരിന് സാധിക്കാത്തത് ഭക്തർ ശബരിമലയിലെത്തരുതെന്ന് നിർബന്ധബുദ്ധിയുള്ളത് കൊണ്ടാണ്. മേഖല റിപ്പോർട്ടിങ് നടത്തി പ്രവർത്തകരെ ബോധ്യപ്പെടുത്തിയിട്ടും സിപിഐയുടെ സംസ്ഥാന കൗൺസിലിന് മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിക്കേണ്ടി വന്നു. സിപിഐയെ ബോധ്യപ്പെടുത്താൻ കഴിയാത്ത കാര്യം ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. Content Highlights:sabarimala,Niymasbha protest, Ramesh chennithala


from mathrubhumi.latestnews.rssfeed https://ift.tt/2Qx8S2F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages