ന്യൂഡൽഹി: ലോകത്തിലെ മികച്ച വിദേശ സർവകലാശാലകളിൽ നിന്ന് പി.എച്ച്ഡി നേടിയവർക്ക് ഇന്ത്യൻ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നേരിട്ട് നിയമനം നൽകാമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ഈ യോഗ്യതയുള്ളവർക്ക് ഇനി എഴുത്തു പരീക്ഷ കൂടാതെ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം അന്താരാഷ്ട്ര റാങ്കിങ് അനുസരിച്ച് ( QS Ranking, THE Ranking, Academic Ranking Of World Universtties)ആദ്യ 500 ൽ ഉൾപ്പെടുന്ന സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി നേടിയവർക്കാണ് അവസരം. ആർട്സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ്, എജ്യുക്കേഷൻ, ലോ, സോഷ്യൽ സയൻസ്, സയൻസ്, ലാംഗ്വേജ്, ലൈബ്രറി സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിലാണ് നിയമനം സാധ്യമാകുക. - യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു ഇന്ത്യൻ സർവകലാശാലകളിൽ നിന്നുള്ള 55% മാർക്കിൽകുറയാത്ത ബിരുദവും ബിരുദാനന്തര ബിരുദവും നെറ്റ്/ജെ.ആർ.എഫുമാണ് അസിസറ്റന്റ് പ്രഫസർ തസ്തികയിലേക്ക് നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. നിർദേശം പ്രാബല്യത്തിൽ വരുന്ന പക്ഷം വിദേശ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി. നേടിയവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിമുഖത്തിൽ പങ്കെടുക്കാം. എഴുത്തുപരീക്ഷയില്ലെങ്കിലും അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ നിയമനത്തിന് യോഗ്യരാകൂ. Content Highlights:Ph.D holders from foreign universities are eligible fordirect recruitment as assistant professor
from mathrubhumi.latestnews.rssfeed https://ift.tt/2KEstsh
via
IFTTT
No comments:
Post a Comment