പാരീസ്: ചാമ്പ്യൻസ് ലീഗിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ പോരാട്ടത്തിൽ ലിവർപൂളിനെ മറികടന്ന് ഫ്രഞ്ച് കരുത്തരായ പി.എസ്.ജി. പാരീസിൽ മികച്ച പ്രകടനം പുറത്തെടുത്ത ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്. തോൽവിയോടെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകലിന്റെ വക്കിലാണ് ലിവർപൂൾ. 13-ാം മിനിറ്റിൽ യുവാൻ ബെർനറ്റിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റിൽ നെയ്മറിലൂടെ അവർ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ജെയിംസ് മിൽനറാണ് ലിവർപൂളിനായി ഗോൾ മടക്കിയത്. തോൽവിയോടെ ലിവർപൂളിന്റെ നോക്കൗട്ട് സാധ്യതകൾ മങ്ങി. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാൻ അവസാന മത്സരത്തിൽ നാപ്പോളിയോട് അവർക്ക്രണ്ടു ഗോളിനെങ്കിലും വിജയിക്കണം. ഗ്രൂപ്പ് സിയിൽ അഞ്ചു കളികളിൽ നിന്ന് ആറു പോയിന്റുമായിമൂന്നാം സ്ഥാനത്താണ് ലിവർപൂൾ. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്. മൊണാക്കോയെ മറികടന്ന് അത്ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ടിൽ മാഡ്രിഡ്: സ്വന്തം മൈതാനത്ത് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ടിൽ കടന്നു. രണ്ടാം മിനിറ്റിൽ കോക്കെയാണ് അത്ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്. 24-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാൻ രണ്ടാം ഗോളും കണ്ടെത്തി. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു അത്ലറ്റിക്കോയുടെ മൈതാനത്ത് കണ്ടത്. പന്ത് കൈകൊണ്ട് തൊട്ടതിന് 82-ാം മിനിറ്റിൽ സ്റ്റെഫാൻ സാവിച്ച് ചുവപ്പു കാർഡ് കണ്ടത് അത്ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. ഇതിന് ലഭിച്ച പെനാൽറ്റി റദമേൽ ഫാൽകാവോ നഷ്ടപ്പെടുത്തുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് എയിൽ 12 പോയിന്റോടെ അത്ലറ്റിക്കോയാണ് മുന്നിൽ. മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനെ ടോട്ടനം ഹോട്ട്സ്പർ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യൻ എറിക്സനാണ് 80-ാം മിനിറ്റിൽ ടോട്ടനത്തിനായി സ്കോർ ചെയ്തത്. നാപ്പോളി ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും എഫ്.സി പോർട്ടോ ഷാൽക്കയെയും തോൽപിച്ചു. Content Highlights: champions league tletico-madrid and psg in knockout
from mathrubhumi.latestnews.rssfeed https://ift.tt/2FOY0J7
via
IFTTT
No comments:
Post a Comment