തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക്തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചു. ചോദ്യോത്തരവേളയുടെ അവസാനമാണ് അൻവർ സാദത്ത് എംഎൽഎയും ഐ.സി ബാലകൃഷ്ണൻ എംഎൽഎയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളുമുണ്ടാക്കുന്ന സമയത്താണ്ഇവർഡയസിലേക്ക് കയറാൻ ശ്രമിച്ചത്. പ്രതിപക്ഷ അംഗങ്ങൾ തന്നെ ഇവരെ തടഞ്ഞു. ഡയസിലേക്ക് കയറാൻ ശ്രമിച്ച ഐ.സി ബാലകൃഷ്ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ ഇറങ്ങിപ്പോയി. സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരേയും ചോദ്യം ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചോദ്യങ്ങൾ ക്ലബു ചെയ്ത് ആരേയും ചോദ്യങ്ങൾ ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയിലല്ല. എട്ടര മുതൽ 10 വരെയാണ് ചോദ്യോത്തര വേള. അംഗങ്ങളുടെ അവകാശം കവർന്നെടുത്ത് മുഖ്യമന്ത്രി 45 മിനിട്ട് സംസാരിച്ചു. ആരേയും ചോദ്യം ചോദിക്കാൻ അനുവദിച്ചില്ല. ഇങ്ങനെയാണോ സഭ നയിക്കേണ്ടതെന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ ബഹളമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ശബരിമലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോർജ് എം.എൽ.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ ഒ. രാജഗോപാലും പി.സി. ജോർജും യോജിച്ചു പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല. content highlights: speaker stops assembly meeting for the time being
from mathrubhumi.latestnews.rssfeed https://ift.tt/2FK5Vr3
via
IFTTT
No comments:
Post a Comment