ബിജെപി വീണ്ടും സമരത്തിലേക്ക്; എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

ബിജെപി വീണ്ടും സമരത്തിലേക്ക്; എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തും

കൊച്ചി: ശബരിമല വിഷയത്തിൽ ബി.ജെ.പി. വീണ്ടും സമരത്തിനിറങ്ങുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങളുമായാണ് ബി.ജെ.പി. വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ മൂന്നുമുതൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തും.അനിശ്ചിതകാല നിരാഹാരസമരത്തിൽ ഓരോദിവസവും ഓരോജില്ലയിൽനിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. നിരാഹാരസമരത്തിന് പുറമേ സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലം മുതൽ ബി.ജെ.പി സമരപരിപാടികൾ സംഘടിപ്പിക്കും. ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യവുമായി ഒരുകോടി ഒപ്പുശേഖരണം നടത്തും. പഞ്ചായത്ത് തലത്തിൽ ഡിസംബർ അഞ്ച് മുതൽ പത്തുവരെ അയ്യപ്പഭക്ത സദസ്സുകൾ, ഓരോ പഞ്ചായത്തിലെയും അതതുപ്രദേശങ്ങളിലെയും ഗുരുസ്വാമിമാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ബി.ജെ.പി സംഘടിപ്പിക്കുമെന്ന് പി.എസ്. ശ്രീധരൻരപിള്ള മാധ്യമങ്ങളോട് വ്യക്തമാക്കി. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപരിപാടികളുടെ കോർഡിനേറ്റർ. ജെ.ആർ. പത്മകുമാർ, സജീവ്, ശിവൻകുട്ടി എന്നിവർ ജോയിന്റ് കോർഡിനേറ്റർമാരാണ്. ഡിസംബർ 17 വരെയുള്ള സമരപരിപാടികൾക്കാണ് നിലവിൽ പാർട്ടി രൂപംനൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ മനസിലാക്കാൻ ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറിസരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാസംഘം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ കേരളം സന്ദർശിക്കുമെന്നും ശ്രീധരൻപിള്ള അറിയിച്ചു. അഖിലേന്ത്യാ നേതാക്കൾ ശബരിമല കർമ സമിതിയുമായും ബി.ജെ.പി. കോർ കമ്മിറ്റിയുമായും ചർച്ച നടത്തും. തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരവും സന്ദർശിക്കും. ശബരിമല സമരത്തിൽ മനുഷ്യാവകാശലംഘനം നേരിട്ടവരിൽനിന്ന് പരാതികളും സ്വീകരിക്കും. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമവിരുദ്ധമായാണ് കേസെടുത്തിരിക്കുന്നതെന്നും, ഇതെല്ലാം കേന്ദ്രനേതാക്കളെ ബോധ്യപ്പെടുത്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. Content Highlights:sabarimala issue; bjp kerala restarts their state wide protest, an radhakrishnan for hunger strike


from mathrubhumi.latestnews.rssfeed https://ift.tt/2BEEYRH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages