മുംബൈ: നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവിൽ മറാത്ത വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇതോടെ വിദ്യാഭാസത്തിനും സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്ന വേളയിൽ കമ്മീഷൻ റിപ്പോർട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഭയിൽ സമർപ്പിച്ചു. ബിൽ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ളസംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാർ അർഹരാകും. മഹാരാഷ്ട്ര ജനസംഖ്യയിൽ 30 ശതമാനം വരും മറാത്താ സമുദായം. സംവരണം എന്നത് ഇവരുടെ ദീർഘകാലമായ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമായി ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയം പഠിക്കാൻ കമ്മീഷനെ നിയോഗിച്ചത്. Content Highlights:Maharashtra Assembly,Maratha Reservation bill, BJP,Devendra Fadnavis
from mathrubhumi.latestnews.rssfeed https://ift.tt/2KNrS7L
via
IFTTT
No comments:
Post a Comment