പ്രളയ രക്ഷാപ്രവർത്തനം: കേരളം 25 കോടി നൽകണമെന്ന് വ്യോമസേന - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

പ്രളയ രക്ഷാപ്രവർത്തനം: കേരളം 25 കോടി നൽകണമെന്ന് വ്യോമസേന

തിരുവനന്തപുരം: പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നൽകണമെന്ന് വ്യോമസേന.പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ രക്ഷാദൗത്യത്തിലേർപ്പെട്ട വിമാനങ്ങൾക്ക് കൂടി പണം നൽകേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രം പണം ആവശ്യപ്പെട്ട കാര്യം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വ്യോമസേനാ വിമാനങ്ങൾക്ക് പണം നൽകണമെന്ന കാര്യം പുറത്താകുന്നത് ഇതാദ്യമാണ്. കേന്ദ്ര സർക്കാർ പ്രളയകാലത്ത് അനുവദിച്ച റേഷൻ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും ചേർത്ത്290 കോടി രൂപയാണ് കേരളം നൽകേണ്ടത്.വ്യോമസേനയ്ക്ക് നൽകേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞില്ലെങ്കിലും25 കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നറിയിച്ചു. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോഴാണ് ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിമാനങ്ങൾക്ക് പോലും പണം നൽകേണ്ട അവസ്ഥ വരുന്നത്. എന്നാൽ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചാൽ പണം ഈടാക്കുന്നത് സാധാരണമാണെന്നാണ് സേനാവൃത്തങ്ങൾ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. പ്രളയകാലത്ത് അനുവദിച്ച റേഷൻ ധാന്യങ്ങൾക്ക്പണം വേണമെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാരും. Content Highlights:kerala flood, Air Force,Kerala government


from mathrubhumi.latestnews.rssfeed https://ift.tt/2FOyJ1B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages