മധ്യപ്രദേശിന്റെ ലീഡ് 200 കടന്നു; കേരളത്തിന് കാര്യങ്ങള്‍ കടുപ്പം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

മധ്യപ്രദേശിന്റെ ലീഡ് 200 കടന്നു; കേരളത്തിന് കാര്യങ്ങള്‍ കടുപ്പം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തെ പ്രതിരോധത്തിലാക്കി മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്. കേരളത്തെ ആദ്യ ദിനം വെറും 63 റൺസിന് പുറത്താക്കിയ മധ്യപ്രദേശ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തിട്ടുണ്ട്. അവർക്കിപ്പോൾ 233 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. 73 റൺസുമായി യാഷ് ദൂബെയും നാലു റൺസുമായി കാർത്തികേയ സിങ്ങുമാണ് ക്രീസിൽ. ദൂബെയെ കൂടാതെ രജത് പതിതാർ (73), ക്യാപ്റ്റൻ നമാൻ ഓജ (79) എന്നിവർ മധ്യപ്രദേശിനായി അർധ സെഞ്ചുറി നേടി. വിക്രം ബിർല (25), മോഹ്നിഷ് മിശ്ര (1), ശുഭം ശർമ (0), ശരണാഷ് ജെയ്ൻ (7), മിഹിർ ഹിർാനി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കേരളത്തിനായി സന്ദീപ് വാരിയറും ബേസിൽ തമ്പിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ കേരളം തകർന്നടിയുകയായിരുന്നു. കേരളത്തിന്റെ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചു പേർ രണ്ടക്കം കാണാതെയാണ് കൂടാരം കയറിയത്. വെറും മൂന്നു പേർ മാത്രമാണ് കേരള ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. 27 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമായ കേരളം 50 കടന്നത് ജഗദീഷ് (10), വിഷ്ണു വിനോദ് (16), എ.ആർ ചന്ദ്രൻ (16) എന്നിരുടെ ബലത്തിലാണ്. ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദ്-അക്ഷയ് ചന്ദ്രൻ സഖ്യം 24 റൺസ് ചേർത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നുമാണ് കേരളത്തെ തകർത്തത്. Content Highlights: madhyapradesh leads ranji trophy match against kerala


from mathrubhumi.latestnews.rssfeed https://ift.tt/2KGfCWh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages