രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു, ഇത് എന്റെ ജീവിതത്തിലെ ഇരുണ്ട ദിനം: വേദനയോടെ മിതാലി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു, ഇത് എന്റെ ജീവിതത്തിലെ ഇരുണ്ട ദിനം: വേദനയോടെ മിതാലി

മുംബൈ: താൻ പിടിവാശിക്കാരിയും കുഴപ്പം സൃഷ്ടിക്കുന്നയാളുമാണെന്ന ഇന്ത്യൻ വനിതാ ടീം പരിശീലകൻ രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മിതാലി രാജ്. ഓപ്പണറാക്കിയില്ലെങ്കിൽ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാർ കഴിഞ്ഞ ദിവസം ബി.സി.സി.ഐക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ആരോപണങ്ങളോട് ട്വിറ്ററിലൂടെ വൈകാരികമായാണ് മിതാലി പ്രതികരിച്ചിരിക്കുന്നത്. എനിക്കെതിരെ വന്ന അധിക്ഷേപങ്ങളിൽ ഞാൻ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമർപ്പണവും 20 വർഷം എന്റെ രാജ്യത്തിനായി കളിച്ചതും, എന്റെ കഠിനാധ്വാനം, വിയർപ്പ് എല്ലാം വൃഥാവിലായിരിക്കുകയാണ്. ഇന്ന് എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നു. എന്റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ, മിതാലി ട്വിറ്ററിൽ കുറിച്ചു. വനിതാ ട്വന്റി 20 സെമിയിൽമിതാലി രാജിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയ സംഭവമാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നത്. ഓപ്പൺ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാകിസ്താനെതിരായ മത്സരത്തിനു മുൻപ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയതായി പൊവാർ റിപ്പോർട്ട് നൽകിയിരുന്നു. രമേശ് പൊവാർ, ഭരണസിമിതി അംഗവും മുൻ ഇന്ത്യൻ താരവുമായ ഡയാന എഡുൽജി എന്നിവർക്കെതിരേ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷൻ ജി.എം സബാ കരീമിനും മിതാലി കത്തയച്ചിരുന്നു. വനിതാ ടീമിന്റെ തലപ്പത്തിരിക്കുന്നവർ തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മിതാലി കത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു പൊവാർ വിശദീകരണം നൽകിയത്. Content Highlights: darkest day of my life emotional mithali raj responds to ramesh powar report


from mathrubhumi.latestnews.rssfeed https://ift.tt/2Qsp6tM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages