ന്യൂഡൽഹി: അസി.പോലീസ് കമ്മീഷണർ പോലീസ്ആസ്ഥാനത്തിലെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി.ഡൽഹി പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായ പ്രേം ബല്ലഭ് (55) ആണ് മരിച്ചത്. വ്യാഴാഴ്ചരാവിലെ 10മണിയോടെ പത്താം നിലയിലുള്ള തന്റെ ഓഫീസിന്റെ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു ഇയാൾ.ശബ്ദം കേട്ട് ഓടിച്ചെന്ന പോലീസുകാർ കണ്ടത് നിലത്ത് വീണു കിടക്കുന്ന എസിപിയെ ആണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ബല്ലഭ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്എസിപി അനിൽ മേത്തൽ വ്യക്തമാക്കി. ഡൽഹിയിലെ ക്രൈം,ട്രാഫിക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു എസിപിയെ നിയമിച്ചിരുന്നത്. 2016ൽ സ്തുത്യർഹ സേവനത്തിന് പോലീസ് മെഡൽ ലഭിച്ച ഉദ്യോഗസ്ഥനാണ് പ്രേം ബല്ലഭ്. Content Highlight: ACP Prem Ballabh commits suicide
from mathrubhumi.latestnews.rssfeed https://ift.tt/2Qssxka
via
IFTTT
No comments:
Post a Comment