നിലയ്ക്കൽ: പുതുതായി വന്നചില ക്ഷേത്രങ്ങളെ ഉയർത്തിക്കാട്ടാൻ ശബരിമലയെ തകർക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ഇതിന്റെ ഭാഗമാണ് ദേവസ്വംബോർഡിന്റെ ക്ഷേത്രങ്ങളിൽ പണമിടാൻ പാടില്ലെന്ന പ്രചാരണം. കേരളത്തിലെ 1258 ക്ഷേത്രങ്ങളിൽ പലതിലും ഒരു നേരത്തെ പൂജനടത്താൻ സാധിക്കാത്തവയാണ്. എന്നാൽ ഇതൊന്നും ആർക്കും വേണ്ട. ശബരിമലയിൽ സമ്പത്തിന്റെ രാഷ് ട്രീയം കളിക്കുകയാണ്. ആറായിരത്തിലധികം വരുന്ന ജീവനക്കാരുടേയും ഇതിനേക്കാൾ കൂടുതലുള്ള പെൻഷൻകാരുടേയും കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്ന് തീർച്ചപ്പെടുത്തിയിരിക്കുകയാണ് ചിലർ.അവരും ഹിന്ദുക്കളാണ്. പന്തളം കൊട്ടാരത്തിന്റെ പേരിലുള്ള അരവണ വിൽപനയും വിശ്വാസികളെ വഞ്ചിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കൊട്ടാരം അധികൃതർ അരവണ വിൽക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡിനെ പണമിടാതെ തകർക്കാമെന്ന് ആരുംകരുതണ്ട. പ്രളയം വന്നകാലത്ത് ഈ പ്രചാരണം നടത്തുന്ന ഒരുത്തനും തിരിഞ്ഞ് നോക്കാനില്ലായിരുന്നു. സർക്കാരാണ് അടിയന്തിര സഹായങ്ങൾ ഒരുക്കിയത്. ശബരിമലയിലെ പ്രവൃത്തികൾ ടാറ്റ കമ്പനിയെ ഏൽപ്പിച്ചപ്പോൾ പലരും വിമർശിച്ചിരുന്നു. ഇപ്പോൾ 25 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾ അവർ നടത്തി. അത് സൗജന്യമായിട്ടാണ് നടത്തുന്നതെന്ന് അവർ അറിയിച്ചിട്ടുണ്ട്. ജനുവരി മുതൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ട നടപടികൾ ആരംഭിക്കും. പോലീസിന്റെ നിയന്ത്രണംമൂലമുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. മറ്റു നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എ.പദ്മകുമാർ പറഞ്ഞു. Content Highlights: thiruvithamkoor devaswom board,sabarimala,A.padmakumar
from mathrubhumi.latestnews.rssfeed https://ift.tt/2DUwXtx
via
IFTTT
No comments:
Post a Comment