പോപ്പിന് മുന്നിലേക്ക് ഓടിയെത്തി വികൃതിപ്പയ്യന്‍, കൗതുകവും അമ്പരപ്പുമായി കാഴ്ചക്കാര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

പോപ്പിന് മുന്നിലേക്ക് ഓടിയെത്തി വികൃതിപ്പയ്യന്‍, കൗതുകവും അമ്പരപ്പുമായി കാഴ്ചക്കാര്‍

വത്തിക്കാൻ സിറ്റി: ലോകം മുഴുവനും ബഹുമാനിക്കുന്ന വ്യക്തിയെ കാണാനും അദ്ദേഹം പറയുന്നത് കേൾക്കാനുമാണ് അവിടെ ഇത്രയധികം ആളുകൾ കൂടിയിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായമോ വിവേകമോ വെൻസൽ വേർത്തിനുണ്ടായിരുന്നില്ല. മാർപാപ്പയുടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ അമ്മയ്ക്കരികിലിരുന്ന വെൻസൽ എന്ന ആറു വയസുകാരൻ കുതറി വേദിയിലേക്കോടിയത് മാർപാപ്പയെ കാണാനായിരുന്നില്ല. അവന്റെ ശ്രദ്ധ പോപ്പിന്റെ ഇരിപ്പിടത്തിനരികിൽ നിൽക്കുന്ന അംഗരക്ഷകന്റെ മഞ്ഞയും നീലയും നിറങ്ങളിടകലർന്ന വസ്ത്രത്തിലും തൊപ്പിയിലും കൈയുറകളിലുമായിരുന്നു. Photo Courtesy: AFP/Getty Images ആരെങ്കിലും തടഞ്ഞു നിർത്തുന്നതിനു മുമ്പ് വേദിയിലോടിക്കയറിയ വെൻസൽ പോപ്പ് ഫ്രാൻസിസിനെ ഒന്നു പാളി നോക്കി നേരെ അംഗരക്ഷകന്റെ അരികിലെത്തി കൈയിൽ പിടിച്ചു. അതിനു ശേഷം മാർപാപ്പയുടെ കസേരയുടെ പിന്നിലെത്തി. ഇടയ്ക്ക് അവൻ നിലത്ത് കിടന്നുരുളുകയും ചെയ്തു. ഓമനത്തമുള്ള വെൻസലിന്റെ വികൃതി മാർപാപ്പ ആസ്വദിച്ചു. അവനെ തടയേണ്ടെയെന്നു നിർദേശിക്കുകയും സമീപത്തിരുന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാൻവെയ്നിനോട് തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തു അദ്ദേഹം. അപ്പോഴേക്കും വേദിയിലെത്തിയ വെൻസലിന്റെ അമ്മ അവനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. അവർ പോപ്പിനോട് സംസാരിക്കുകയും ചെയ്തു. അവർ മടങ്ങിയ ശേഷം മാർപാപ്പ സദസിനോട് വെൻസനിലെ കുറിച്ച് പറഞ്ഞു. അവന് സംസാരിക്കാൻ കഴിയില്ലെന്നും എന്നാൽ കാര്യങ്ങൾ മനസിലാക്കാൻ പ്രയാസമില്ലെന്നുമുള്ള വെൻസലിന്റെ അമ്മ പറഞ്ഞ വിവരങ്ങൾ മാർപാപ്പ സദസിനോട് പങ്കുവെച്ചു. Photo Courtesy: AFP/Getty Images മാർപാപ്പയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി വടക്കൻ ഇറ്റലിയിലെ വെറോണയിൽ നിന്നെത്തിയതാണന്നും യാത്ര ചെയ്ത് മടുത്തത് കൊണ്ടാണ്വെൻസിൽ അധികനേരം അടങ്ങിയിരിക്കാനാവാതെ വികൃതി കാണിക്കാൻ ശ്രമിച്ചതെന്നും വെൻസലിന്റെ അച്ഛൻ ഏരിയൽ വെർത്ത് മാധ്യമങ്ങളോട് പറഞ്ഞു. A little boy who is unable to speak escaped from his mother and broke through security to run up to Pope Francis. His mother told the pope the boy is mute, so Francis said "leave him to play here." https://t.co/UG0hgU8aAI pic.twitter.com/GP7YoX9sTE — CBS News (@CBSNews) November 28, 2018 Content Highlights:6-Year-Old Interrupts Vatican Ceremony,, Pope Francis,Wenzel Virth


from mathrubhumi.latestnews.rssfeed https://ift.tt/2TVq9Ba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages