മുംബൈ: കാറുകൾക്കും, യൂട്ടിലിറ്റി വാഹനങ്ങൾക്കും ജനുവരി മുതൽ വിലകൂടും. രൂപയുടെ മൂല്യമിടിവുമൂലം നിർമാണ ചെലവ് വർധിച്ചതിനെതുടർന്നാണിത്. ടൊയോട്ടയും ഫോർഡും ജനുവരി മുതൽ വിലവർധിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ടൊയോട്ട എല്ലാ മോഡലുകൾക്കും ജനുവരി ഒന്നു മുതൽ നാല് ശതമാനം വില കൂട്ടും. ഫോഡാകട്ടെ ഒരു ശതമാനം മുതൽ മൂന്നുശതമാനംവരെയാണ് വില വർധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാലുശതമാനമാണ് വിലവർധന പരിഗണിക്കുന്നത്. 5.49 ലക്ഷത്തിന്റെ എത്തിയോസ് ലിവ മുതൽ 1.41 കോടി രൂപയുടെ ആഡംബര എസ്.യു.വി.യായ ലാൻഡ് ക്രൂയിസർ വരെ ടൊയോട്ട ഇന്ത്യയിൽ വിറ്റഴിക്കുന്നുണ്ട്. ടൊയോട്ട ഉൾപ്പെടെയുള്ള കമ്പനികൾ ഓഗസ്റ്റിലും നേരിയ തോതിൽ കാർ വില കൂട്ടിയിരുന്നു. എന്നാൽ, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവർധിപ്പിക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട അധികൃതർ വ്യക്തമാക്കി. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയും ടാറ്റ മോട്ടോഴ്സും തൽക്കാലം വിലവർധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര തങ്ങളുടെ പുതിയ എസ് യുവിയായ മരാസോയ്ക്ക് 30,000 രൂപ മുതൽ 40,000 രൂപവരെ വർധിപ്പിക്കും. content highlight: Cars may cost more from January,Carmakers are now offering higher discounts to bring in buyers
from mathrubhumi.latestnews.rssfeed https://ift.tt/2E0GuQj
via
IFTTT
No comments:
Post a Comment