സി പി എമ്മിനെ അടിക്കാന്‍ ബി ജെ പി വയല്‍ക്കിളികളെ ചട്ടുകമാക്കി-സുരേഷ് കീഴാറ്റൂര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

സി പി എമ്മിനെ അടിക്കാന്‍ ബി ജെ പി വയല്‍ക്കിളികളെ ചട്ടുകമാക്കി-സുരേഷ് കീഴാറ്റൂര്‍

കണ്ണൂർ:സി പി എമ്മിനെ അടിക്കാൻ ബി ജെ പി വയൽക്കിളികളെ ചട്ടുകമാക്കിയെന്ന് കീഴാറ്റൂർ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ. ബി ജെ പിയും സി പി എമ്മും തങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു. കീഴാറ്റൂർ വയലിലൂടെ ദേശീയപാതയുടെ ബൈപ്പാസ് നിർമിക്കുന്നതിനെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ദേശീയപാതയുടെ ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിസ്ഥിതിയെ മറന്നുകൊണ്ട് വികസനം നടപ്പാക്കുന്നതിൽ സി പി എമ്മും ബി ജെ പിയും ഒറ്റക്കെട്ടാണ്. സി പി എമ്മിന്റെ സഖാവാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെന്നാണ് ഈ വിജ്ഞാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.-സുരേഷ് പറഞ്ഞു. കീഴാറ്റൂർ വയൽക്കിളി സമരം പെട്ടെന്നൊരു സുപ്രഭാതത്തിൽ ആളിപ്പടർന്നതല്ല. കേരളത്തിനകത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും കുന്നുകളുടെയും പ്രധാന്യം വിളിച്ചറിയിക്കുന്നതാണ് കീഴാറ്റൂർ സമരമെന്നും സുരേഷ്കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു എന്നതുകൊണ്ട് വയൽക്കിളിസമരത്തിന് ചരമക്കുറിപ്പ് എഴുതാൻ ആരും ശ്രമിക്കേണ്ടതില്ല. മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരം ഒരു നോട്ടിഫിക്കേഷൻ വന്നതുകൊണ്ട് അവസനിപ്പിക്കില്ല. സമരം തുടരുക തന്നെ ചെയ്യും. കേരളജനത അത് ഏറ്റെടുക്കുമെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. Read more...ദേശീയപാത കീഴാറ്റൂർ വയലിലൂടെ തന്നെ; ബി.ജെ.പിയുടെ വാഗ്ദാനം പാഴായി content highlights:Suresh Keezhattoor of vayalkkili protest reaction after central notification on bypass


from mathrubhumi.latestnews.rssfeed https://ift.tt/2AmIVZk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages