ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : ഒരു ജവാന് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : ഒരു ജവാന് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. കുൽഗാം ജില്ലയിലെ റെഡ്വാനി മേഖലയിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടൽ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുൽവാമയിലെ ഹഫൂ മേഖലയിലാണ് മറ്റൊരു ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ വധിച്ചതായും ഇയാളുടെ പക്കൽനിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായും സൈനിക വക്താവ് വ്യക്തമാക്കി. മരിച്ച ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും വക്താവ് പറഞ്ഞു. Content Highlights:Soldier Killed, Terrorists Shot Dead, Encounter In Kashmir, Jammu Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2P1wV4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages