മുംബൈ: പത്തുമാസത്തിനിടെ ഇതാദ്യമായി മുംബൈയിലെ പെട്രോൾ വില 80 രൂപയ്ക്കുതാഴെയായി. 79.62 രൂപയാണ് മുംബൈയിൽ പെട്രോളിന് ചൊവാഴ്ചയിലെ വില. ഡീസൽ വിലയാകട്ടെ ലിറ്ററിന് 72.13രൂപയുമാണ്. ഒക്ടോബർ നാലിന് മുംബൈയിലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 91.34 രൂപയിലെത്തിയിരുന്നു. ഏഴാഴ്ചകൊണ്ട് ലിറ്ററിന് 11 രൂപയിലേറെയാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോൾ വില ചൊവാഴ്ച 42 പൈസ കുറഞ്ഞ് 74.07 നിലവാരത്തിലെത്തി. ഡീസലിനാകട്ടെ 68.89 രൂപയുമാണ്. മറ്റൊരു മെട്രോ നഗരമായ ചെന്നൈയിൽ 76.88 രൂപയാണ് പെട്രോളിന്റെ വില. കൊൽക്കത്തയിൽ 76.06 രൂപയുമാണ് വില. ഈ നഗരങ്ങളിൽ ഡീസലിന്റെ വില യഥാക്രമം 72.77 രൂപയും 70.44 രൂപയുമാണ്. 76.82 രൂപയാണ് കോഴിക്കോട്ട് ലിറ്റർ പെട്രോളിന്റെ വില. 16 പൈസയാണ് ചൊവാഴ്ച കുറഞ്ഞത്. ഡീസലിനാകട്ടെ 24 പൈസ കുറഞ്ഞ് 73.50 രൂപയുമായി. ഒക്ടബോർ നാലിന് 86.54 രൂപവരെ പെട്രോളിന് വില കൂടിയിരുന്നു. ഡീസലിന് ഒക്ടബോർ 17ന് 80.20 രൂപയിലുമെത്തിയിരുന്നു. അസംസ്കൃത എണ്ണവില ബാരിന് 60 ഡോളറിന് താഴെപ്പോയതാണ് ആഭ്യന്തര വിപണിയിൽ വില കുറവിന് കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന് 32 ശതമാനം ഇടിഞ്ഞെങ്കിലും ആഭ്യന്തര വിപണിയിൽ 9.11 ശതമാനംമാത്രം വിലകുറയ്ക്കാനാണ് എണ്ണക്കമ്പനികൾ ഇതുവരെ തയ്യാറായിട്ടുള്ളത്. content highlight: petrol price in Mumbai,Petrol drops below Rs 80 in Mumbai for the first time in 10 months
from mathrubhumi.latestnews.rssfeed https://ift.tt/2zrUZsO
via
IFTTT
No comments:
Post a Comment