ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്ലിന് അനുമതിയില്ല - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്ലിന് അനുമതിയില്ല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമനിർമാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല. ബില്ലിലെ ആവശ്യങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ബില്ലിന് അനുമതി നിഷേധിച്ചത്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎൽഎ എം. വിൻസെന്റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയിരുന്നത്. ഈ ബിൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. നിയമവകുപ്പിന്റെ മറുപടിയ്ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാമെന്ന് ബില്ലിൽ പറയുന്നു. അങ്ങനെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനിർമാണം ആവശ്യപ്പെട്ട് ബിൽ സമർപ്പിച്ചത്. എന്നാൽ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ ബില്ലിലെ ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും അതിനാൽ ബിൽ പരിഗണിക്കാനാകില്ലെന്നും നിയമവകുപ്പിൽനിന്നുമായിരുന്നു നിയമ വകുപ്പിൽനിന്നുള്ള മറുപടി. ഇതിനെ തുടർന്നാണ് ബിൽ തള്ളിയത്. Content Highlights:niyamasabha, private bill on sabarimala issue, Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2KAjLuZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages