കേപ് കനാവറൽ: ആറുമാസംമുമ്പേ ഭൂമിയിൽനിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇൻസൈറ്റ് ലാൻഡർ ചൊവ്വാഴ്ച ഇന്ത്യൻസമയം പുലർച്ചെ 1.30 ന് ചൊവ്വയിൽ ഇറങ്ങി. ചുവന്ന ഗ്രഹത്തിന്റെ ഇനിയുമറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം. പേടകം വിക്ഷേപിച്ചതുമുതലുള്ള ഏഴുമാസത്തെ കാത്തിരിപ്പിനേക്കാൾ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച പുലർച്ചെ 1.23 മുതൽ 1.30 വരെയുള്ള ഏഴ് മിനിറ്റ് സമയം. അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ പ്രതലം തൊട്ട് പേടകത്തിന്റെ സൗരോർജ്ജ പാനലുകൾ നിവരുന്നതുവരെയുള്ള ഏഴ് നിർണായക മിനിറ്റുകൾ. ഒടുവിൽ പ്രതലം തൊട്ടുവെന്ന് സ്ഥിരീകരിച്ച് പേടകത്തിൽ നിന്നുള്ള ബീപ്പ് ശബ്ദം നാസയിലെത്തിയതോടെ നിറഞ്ഞ ആശ്വാസം. കാരണം ചൊവ്വാ ദൗത്യങ്ങളിൽ 40 ശതമാനം മാത്രമാണ് ഇതുവരെ വിജയം കണ്ടിട്ടുള്ളത് എന്നതു തന്നെ. 5.48 കോടി കിലോമീറ്റർ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തുന്നത്. ഏതാണ്ട് 19,800 കിലോമീറ്റർ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വാതകങ്ങളുമായുള്ള ഘർഷണത്തിൽഏതാണ്ട് 500 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു. നിലംതൊടാൻ മൂന്നുമിനിറ്റും ഏഴുസെക്കൻഡുമുള്ളപ്പോൾ പേടകത്തിൽ പിടിപ്പിച്ച പാരച്യൂട്ട് വിടർന്നു. അത് പേടകത്തിന്റെ വേഗം കുറച്ചു. തറയിൽനിന്നും 11.26 കിലോമീറ്റർ ഉയരത്തിലായിരുന്നു അപ്പോൾ. തറയിലെത്താൻ രണ്ടുമിനിറ്റും 52 സെക്കൻഡും ബാക്കിയുള്ളപ്പോൾ പേടകത്തിന്റെ മുന്നിലെ താപകവചം വേറിട്ടു. അതിനുപിന്നാലെ ലാൻഡറിന്റെ മൂന്നുകാലുകൾ നിവർന്ന് റഡാറുകൾ പ്രവർത്തന ക്ഷമമായി.ഉപരിതലത്തിൽ തൊടാൻ 44 സെക്കൻഡുകളുള്ളപ്പോൾ പതനത്തിന്റെ വേഗം കുറയ്ക്കാൻ 12 ചെറുറോക്കറ്റുകൾ കത്തിത്തുടങ്ങി. തറതൊടുന്ന സമയമാകുമ്പോഴേക്കും പേടകത്തിന്റെ വേഗം സെക്കൻഡിൽ എട്ട് അടിയിലും കുറഞ്ഞു. തറയിലിറങ്ങി പൊടിപടലങ്ങളടങ്ങിക്കഴിയുമ്പോൾ 20 മിനിറ്റിനുശേഷം സൗരോർജപാനലുകൾ നിവർന്നു. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വയിൽ കുലുക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവയെപ്പറ്റി പഠിക്കാൻ ഒരു പ്രകമ്പനമാപിനിയും ഇൻസൈറ്റ് പ്രവർത്തനസജ്ജമാക്കും. അഞ്ചുമീറ്റർവരെ ആഴത്തിൽ കുഴിക്കാൻശേഷിയുള്ള ജർമൻനിർമിത ഡ്രില്ലും ഇൻസൈറ്റ് പ്രവർത്തിപ്പിക്കും. മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇൻസൈറ്റ് പറന്നുയർന്നത്. ഇൻസൈറ്റ് മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇൻസൈറ്റ് പറന്നുയർന്നത്. ഇന്റീരിയൽ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ്,ജിയോഡെസി ആൻഡ് ഹീറ്റ് ട്രാൻസ്പോർട്ട് എന്നതിന്റെ ചുരുക്കരൂപമാണ് ഇൻസൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് ആഴത്തിലിറങ്ങി ആ ഗ്രഹത്തിന്റെ ഉള്ളറകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ബഹിരാകാശപേടകമാണ് ഇൻസൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവയെപ്പറ്റി പഠിക്കാൻ ഒരു പ്രകമ്പനമാപിനിയും ഇൻസൈറ്റ് പ്രവർത്തനസജ്ജമാക്കും. അഞ്ചുമീറ്റർവരെ ആഴത്തിൽ കുഴിക്കാൻശേഷിയുള്ള ജർമൻനിർമിത ഡ്രില്ലും ഇൻസൈറ്റ് പ്രവർത്തിപ്പിക്കും.രണ്ട് വർഷമാണ് ഇൻസൈറ്റിന്റെ കാലാവധി. ഇൻസൈറ്റിനെ വ്യത്യസ്തമാക്കുന്നത് മുൻ ചൊവ്വാദൗത്യങ്ങൾ ചൊവ്വയുടെ പ്രതലത്തിലെ കുന്നുകളെയും അഗ്നിപർവതങ്ങളെയും മണ്ണിനെയും പഠനവിധേയമാക്കിയപ്പോൾ അതിന്റെ അടിസ്ഥാനരൂപവും ഏറ്റവുമാദ്യം രൂപപ്പെട്ടതുമായ ബിൽഡിങ് ബ്ലോക്കുകളെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. ഈ ബിൽഡിങ് ബ്ലോക്കുകളിലേക്കിറങ്ങിച്ചെന്ന് പഠിക്കുന്നുവെന്നതാണ് ഇൻസൈറ്റിനെ മറ്റ് ചൊവ്വാദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും വളരെ ആഴത്തിലാണ് ബിൽഡിങ് ബ്ലോക്കുകളുണ്ടാകുക.
from mathrubhumi.latestnews.rssfeed https://ift.tt/2zrDCIC
via
IFTTT
No comments:
Post a Comment