സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ല; പാകിസ്താന്റെ ക്ഷണം തള്ളി ഇന്ത്യ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ല; പാകിസ്താന്റെ ക്ഷണം തള്ളി ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. പാകിസ്താൻ ആതിഥ്യം അരുളുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വാക്താവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്താനോടുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പാകിസ്താനിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്നും ഇന്ത്യ നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽനിന്ന് പിൻമാറി. 2016-ൽ പാകിസ്താനിൽ നടന്ന സാർക്ക്ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഭീകരാക്രമണങ്ങൾക്ക് അറുതി വരുത്താൻ തയ്യാറാകാത്ത പാക് നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചത്. ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു. പാകിസ്താൻ ആതിഥ്യം അരുളുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് പത്രമായ ഡോണിനെ ഉദ്ധരിച്ച് എ.എൻ.എ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ജനങ്ങളുടെ വികാരങ്ങളേയും ആഗ്രഹങ്ങളേയും പരിഗണിച്ചാണ് ഇപ്പോൾ നയങ്ങളെന്നും വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ പാകിസ്താൻ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന കാര്യം പാക് വിദേശകാര്യ മന്ത്രാലയ വാക്താവ് ഡോ.മുഹമ്മദ് ഫൈസൽ വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ഒരുപടി മുന്നോട്ടുവച്ചാൽ പാകിസ്താൻ രണ്ടുപടി മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു2016ൽ പാകിസ്താനിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടിയിൽനിന്ന് ഇന്ത്യ പിൻമാറിയത്. തുടർന്ന് ഉച്ചകോടി മാറ്റിവെച്ചെങ്കിലും പിന്നീട് നടന്നില്ല. 2014-ൽ നേപ്പാളിൽ നടന്ന സാർക് ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നു. ഇന്ത്യ, പാകിസ്താൻ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് സാർക്ക് അംഗരാജ്യങ്ങൾ. Content Highlights:India, Pakistan, invitation to PM Modi for SAARC summit, Imran Khan


from mathrubhumi.latestnews.rssfeed https://ift.tt/2r9KWUr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages