ഭുവനേശ്വർ: സ്വന്തം മണ്ണിൽ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ ഇന്ത്യ ബുധനാഴ്ച ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. പൂൾ സിയിൽ ബുധനാഴ്ച രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ബെൽജിയം കാനഡയെ നേരിടും. യുവശക്തി 43 വർഷത്തിനുശേഷം ലോകകിരീടം തിരിച്ചുപിടിക്കാൻ മോഹിക്കുന്ന ഇന്ത്യ ഒരു സംഘം യുവതാരങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു. 18 അംഗ ടീമിൽ നായകൻ മൻപ്രീത് സിങ്, മലയാളി താരം പി.ആർ. ശ്രീജേഷ്, ഹർമപ്രീത് സിങ്, ബീരേന്ദ്ര ലാക്ര, ചിങ്ലെൻസന സിങ്, ആകാഷ് ദീപ് സിങ്, ലളിത് ഉപാധ്യായ എന്നീ പരിചയസമ്പന്നരുമുണ്ട്. നേട്ടം ആവർത്തിക്കാൻ ഹരേന്ദർ 2016-ലെ ജൂനിയർ ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഹരേന്ദർ സിങ്ങാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2014-ൽ ജൂനിയർ ടീമിന്റെ പരിശീലകനായ ഹരേന്ദറിന്റെ കീഴിൽ കളിച്ചവർ ലോകകപ്പ് ടീമിലുണ്ട്. 2018 മേയിലാണ് ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തത്. 2008-നുശേഷം ആദ്യമായിട്ടാണ് വിദേശിയല്ലാത്തൊരാൾ ടീമിന്റെ മുഖ്യപരിശീലകനാകുന്നത്. ശക്തി, ദൗർബല്യം പരിചയസമ്പന്നരായ രൂപീന്ദർപാൽ സിങ്, എസ്.വി. സുനിൽ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാകും. ഇതോടെ ഹർമൻപ്രീത് സിങ് മാത്രമായി ടീമിലെ പരിചയസമ്പന്നനായ പെനാൽട്ടി കോർണർ വിദഗ്ധൻ. മധ്യനിരയിൽ സുനിലിന്റെ അഭാവവും പ്രതിസന്ധിയാകും. ഗോൾ കീപ്പറായി പി.ആർ. ശ്രീജേഷിന്റെ സാന്നിധ്യം കരുത്താണ്. ഹർമൻ പ്രീത്, ബീരേന്ദ്ര ലാക്ര, കോത്താജിത് സിങ്, സുരേന്ദർ കുമാർ എന്നിവരടങ്ങുന്ന പ്രതിരോധം ശക്തമാണ്. മധ്യനിരയിൽ നായകൻ മൻപ്രീത് സിങ്, ചിങ്ലെൻസിങ് എന്നിവരാണ് കരുത്ത്. നീലകാന്ത ശർമയെന്ന യുവതാരത്തിലും പ്രതീക്ഷവെക്കാം. മുന്നേറ്റത്തിൽ ആകാഷ് ദീപിനൊപ്പം മൻദീപ്, ദിൽപ്രീത്, സിമ്രാൻജീത് സിങ് എന്നിവരും ക്ലിനിക്കൽ ഫിനിഷർമാരാണ്. വെല്ലുവിളി ബെൽജിയം ഒരോ പൂളിൽനിന്ന് ഒരു ടീം നേരിട്ട് ക്വാർട്ടറിലെത്തും. സി-യിൽനിന്ന് ഇന്ത്യയും ബെൽജിയവുമായിരിക്കും ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസ് ഓവർ മത്സരം ജയിച്ചുവേണം ക്വാർട്ടറിലെത്താൻ. ജേതാക്കൾ പാകിസ്താൻ 4 (1971, 1978, 1982, 1994) ഹോളണ്ട് 3 (1973, 1990, 1998) ഓസ്ട്രേലിയ 3 (1986, 2010, 2014) ജർമനി 2 (2002, 2006) ഇന്ത്യ 1 (1975) Content Highlights: Mens Hockey World Cup India to take on South Africa
from mathrubhumi.latestnews.rssfeed https://ift.tt/2DRC5hE
via
IFTTT
No comments:
Post a Comment