നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രതിപക്ഷ ബഹളം; കറുപ്പുടുത്ത് പി.സി ജോര്‍ജും രാജഗോപാലും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രതിപക്ഷ ബഹളം; കറുപ്പുടുത്ത് പി.സി ജോര്‍ജും രാജഗോപാലും

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോർജ് എം.എൽ.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ ഒ. രാജഗോപാലും പി.സി. ജോർജും യോജിച്ചു പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല. content highlights:kerala niyamasabha session, sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/2SeMtUL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages