ഇ വാർത്ത | evartha
‘മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ പേരന്‍പ് ഞാന്‍ ഉപേക്ഷിക്കുമായിരുന്നു’; സംവിധായകന്‍ റാം പറയുന്നു

2009ല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മമ്മൂക്കയുടേത്. പണ്ടു മുതലേ നന്നായി മലയാളം സിനിമകള്‍ കാണുന്ന ഒരാളാണ് ഞാന്‍. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ തുടങ്ങിയ ചിത്രങ്ങളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. പിന്നെ വടക്കന്‍ വീരഗാഥ, എം.ടി വാസുദേവന്‍ നായര്‍ സാറിന്റെ സിനിമകളും എഴുത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മമ്മൂക്ക ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കുമായിരുന്നു’ റാം പറയുന്നു.പേരന്‍പിന് ലഭിച്ച സ്വീകരണത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റാം പറയുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SjoqUT
via IFTTT
No comments:
Post a Comment