കൊച്ചി: ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോർജ് അടക്കമുള്ളവരുടെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുന്നത്. സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകൾക്ക് മുന്നിൽ മുട്ട് മടക്കാൻ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ബിജെപി പിൻമാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല കർമസമിതിയാണ് സമരങ്ങൾ നടത്തുന്നത്. അതിന് പൂർണ്ണ പിന്തുണ നൽകുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലാപാടും. ദേശീയ അധ്യക്ഷന്റെ നിർദേശമനുസരിച്ച് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകും. സന്നിധാനത്ത് ഇതുവരെ ബിജെപി സമരം ചെയ്തിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ ആളുകൾ കുറഞ്ഞാൽ വരുമാനം ലഭിക്കാതെ അന്തിത്തിരി വെക്കാൻ സാഹചര്യമില്ലാതെ ക്ഷേത്രങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകും. അതിന് ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:sabarimala women entry ,BJP Protest,ps sreedharan pillai, pc george
from mathrubhumi.latestnews.rssfeed https://ift.tt/2BF6PkA
via
IFTTT
No comments:
Post a Comment