നിപ്പയ്‌ക്കെതിരെ മുന്‍കരുതലുമായി ആരോഗ്യവകുപ്പ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, November 29, 2018

നിപ്പയ്‌ക്കെതിരെ മുന്‍കരുതലുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പയ്ക്കെതിരെ ആശുപത്രികളും ജനങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഡിസംബർ മുതൽ ജൂൺ വരെയുള്ള പ്രജനന കാലത്ത് വവ്വാലുകളിൽ നിന്നും വൈറസ് പുറത്തേക്ക് വരുമെന്നതിനാലാണ് പ്രതിരോധ നടപടികൾ തുടങ്ങുന്നത്. സർക്കാർ ആശുപത്രികളിൽ ചുമ കോർണർ നിശ്ചയിച്ച്ചുമയുള്ളവരെ ചുമ കോർണറിലേക്ക് മാറ്റണം. ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ധരിക്കുകയോ തൂവാല കൊണ്ട് മറയ്ക്കുകയോ ചെയ്യണം. പഴങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക. പക്ഷികളും വവ്വാലുൾപ്പെടെയുള്ള മൃഗങ്ങളും കഴിച്ച പഴങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.വ്യക്തി ശുചിത്വം ഉറപ്പാക്കുക. നിപ്പ ലക്ഷണങ്ങൾ സംശയിക്കുന്ന കേസുകൾ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ നിപ്പ വൈറസ് ബാധ കേരളത്തിലുണ്ടായത്. വവ്വാലിൽ നിന്നാകാം വൈറസ് പടർന്നതെന്ന നിഗമനത്തിലാണ് മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. content highlight: health department precautions on nipah


from mathrubhumi.latestnews.rssfeed https://ift.tt/2QmPlBO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages